കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകൻ ഫാദർ. ടോണി സൈമൺ പുല്ലാട്ടുകാലാ (33) ഒഴുക്കിൽപ്പെട്ടു. തെലുങ്കാനാ ചേന്നൂർ അസിസ്സി സ്കൂളിലെ അധ്യാപകനായിരുന്നു. 2019 നവംബർ 18 ന് ആയിരുന്നു കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിൽ വെച്ചു ഫാ.ടോണിയുടെ പ്രഥമ ബലിയർപ്പണം. ഗോദാവരി നദിയിൽ അപകടത്തിൽപെട്ട തന്റെ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടാണ് അപകടം സംഭവിച്ചത്. ഫാദർ ടോണിക്കായി തിരച്ചിൽ തുടരുന്നു.
Facebook Comments