സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ക്നാനായകാരൻറെ യൂട്യൂബ് വീഡിയോ.

കല്ലറ പഴയ പള്ളി ഇടവകാംഗമായ ടോണി ചൂര് വേലിൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി ഏഴു വർഷത്തോളമായി. തൻറെ യൂട്യൂബ് ചാനൽ ആയ  ടോണിസ് കിച്ചൺ ഇലൂടെ  പുറത്തുവിട്ട 20 ഏക്കറിലെ മുരിങ്ങ തോട്ടവും 35 ഏക്കറിലെ മാവിൻ തോട്ടവും എന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.   കോട്ടയം സ്വദേശിയായ സാജൻ ശശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ തോട്ടങ്ങൾ.
സാജൻ,പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. മെൽബണിൽ എൻജിനീയറായി 11 വർഷത്തോളം അദ്ദേഹം ജോലി ചെയ്തു. പിന്നീട് കൃഷിയോടുള്ള സ്നേഹം കൊണ്ട് ക്വീൻസ്ലാൻഡ് സ്റ്റേറ്റിലെ എയർ എന്ന ഗ്രാമത്തിലേക്ക് അദ്ദേഹം വന്നു. പലതരത്തിലുള്ള കൃഷി ആണ് സാജൻ ചെയ്തു വരുന്നത്. അതിൽ പ്രധാനമായും മുരിങ്ങ കൃഷിയും  മാംഗോ ഫാമും ആണ്. 20 ഏക്കറിലാണ് സാജൻ മുരിങ്ങ കൃഷി ചെയ്യുന്നത്. മുരിങ്ങ കൃഷിയിലെ വരുമാനം മെയിൻ ആയിട്ടും മുരിങ്ങയില പൊടിച്ചു അതു അമേരിക്ക, യൂറോപ്യൻ നാടുകളിലേക്ക് എക്സ്പോർട്ട് ചെയ്യുകയാണ്. കൂടാതെ മുരിങ്ങക്ക മറ്റിതര സംസ്ഥാനങ്ങളായ Sydney ,മെൽബൺ എന്നിവിടങ്ങളിലേക്ക് കയറ്റി വിടുന്നു. കൃഷി ചെയ്യാനുള്ള പ്രചോദനം തൻറെ അമ്മ ആണെന്ന് സാജൻ ബ്ലോഗിലൂടെ പറയുന്നുണ്ട്. പ്രകൃതി നമുക്ക് എല്ലാം തരുന്നു നാം ഒന്നും പ്രകൃതിക്ക് തിരിച്ചു കൊടുക്കുന്നില്ല അതുകൊണ്ടാണ് ഞാൻ കൃഷി കൂടുതലായും ചെയ്യാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ഈ മുരിങ്ങ തൈകൾ അദ്ദേഹം തന്നെ ടിഷ്യുകൾച്ചർ ലൂടെ ഓസ്ട്രേലിയയിൽ ഉൽപ്പാദിപ്പിച്ച് എടുത്തതാണ്. വളങ്ങളുടെ നിർമ്മാണവും ജീവാമൃതം ഉണ്ടാക്കുന്നതും എല്ലാം നാട്ടിൽ ഉള്ള സുഭാഷ് പാലേക്കർ എന്ന ആളുടെ കയ്യിൽ നിന്നാണ് അദ്ദേഹം പഠിച്ചത്. എല്ലാ തവണയും നാട്ടിൽ പോകുമ്പോൾ നല്ലൊരു ശതമാനം സമയവും കൃഷിയെ കുറിച്ച് പഠിക്കാനായി അദ്ദേഹം സ്പെൻഡ് ചെയ്യാറുണ്ട്. ഇനിയും അണിയറയിൽ പലതരത്തിലുള്ള കൃഷിയെ കുറിച്ചുള്ള പഠനവും  ആ കൃഷി വികസിപ്പിച്ചെടുക്കാനുള്ള മാർഗ്ഗരേഖകളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറയുന്നു. ജീവിതമാർഗം തേടി നാട് വിടുന്ന പുതിയ ഒരു തലമുറയ്ക്ക് ഇദ്ദേഹം ഒരു മാതൃകയാകട്ടെ.
 ടോണി ചൂരലിൽ ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ന്യൂസിലാൻഡിലെ സെക്രട്ടറിയും , കെ സി വൈ എൽ ടൗൺസ്‌വിൽ ഡയറക്ടർ കൂടിയാണ്.

Mango farm and drumstic farm @ Australia 🇦🇺 മലയാളിയുടെ ഓസ്ട്രേലിയയിലെ കൃഷി  കണ്ട് ആരും ഞെട്ടരുത്
https://youtu.be/-ORkmVLATco                                                                                                                                                                                                     
Facebook Comments

Read Previous

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Read Next

കൈപ്പുഴ തേനാകര അന്നമ്മ ജോസഫ് (85) നിര്യാതയായി. Live funeral telecasting available