രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടന വേദിയിൽ ഇക്കാലമെത്രയും കാത്തുപരിപാലിച്ച കരുണാമയന് കൃതഞ്ജതയർപ്പിയ്ക്കാൻ പതിവുപോലെ ദിവ്യബലിയർപ്പണത്തോടെയാണ് കൺവൻഷന് തുടക്കം കുറിയ്ക്കുന്നത്. മലബാർ കുടിയേറ്റത്തിൻ്റെ ആദ്യദിനങ്ങളിൽ കവുങ്ങുകളും കമ്പുകളും വെട്ടി ബലിവേദിയൊരുക്കിയവരുടെ പിൻഗാമികൾ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനെത്തിയ ക്നായിത്തോമായുടെ മക്കൾ ഒന്നുചേർന്ന് സ്‌തുതിഗീതങ്ങൾ ആലപിച്ച് ക്‌നാനായ കൺവൻഷന് തുടക്കം കുറിയ്ക്കുന്നു. UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനുഗ്രഹീത ഗായകർ ഒത്തുചേരുന്ന ഗായകസംഘം സർവ്വശക്തന് കീർത്തനം പാടാൻ ഗായക സംഘത്തിൽ അണിചേരുന്നു.
UKKCA ജോയൻ്റ് ട്രഷറർ മോൻസി തോമസാണ് ലിറ്റർജി കമ്മറ്റി കൺവീനർ. ലീഡ്സ് യൂണിറ്റിലെ ജോബി ജോസ്,യോർക് ഷയർ യൂണിറ്റിലെ ജയിംസ് തോമസ്, ലിവർപൂൾ യൂണിറ്റിലെ ബേബി അബ്രഹാം,പ്രസ്‌റ്റൺ യൂണിറ്റിലെ ബിബിൻ കാലായിൽ, മാഞ്ചസ്റ്റർ യൂണിറ്റിലെ റോയി മാത്യു, നോട്ടിംഗ്ഹാം യൂണിറ്റിലെ ടെസി ഷാജി,അബർഡീൻ യൂണിറ്റിലെ ഷിബി ജോബിറ്റ്, ബർമിംഗ്ഹാം യൂണിറ്റ് അംഗങ്ങളായ Dr പിപ്സ് തങ്കത്തോണി,ജോയി പുളിക്കീൽ, കവൻട്രി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റ് അംഗങ്ങളായ ബിനു മുപ്രാപ്പള്ളി,ഫിലിപ്പ് ജോസഫ്, സജി മാത്യു, ഇപ്‌സ്വിച്ച് യൂണിറ്റിലെ ജെയിംസ് പാലോടം എന്നിവരാണ് ലിറ്റർജി കമ്മറ്റിയംഗങ്ങൾ.
മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA.