ചെറുപുഷ്പ മിഷൻ ലീഗിൻറെ പ്രവർത്തനോദ്ഘാടനവും, വി. കൊച്ചുത്രേസ്യായുടെ തിരുനാളും

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ കനാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിൻറെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും സമുചിതമായി ആഘോഷിച്ചു വി.കുർബാഗയെത്തുടർന്ന് മിഷൻലീഗ് അംഗങ്ങളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും പ്രദക്ഷിണമായി ദേവാലയത്തിലെന്തി. ചെമ്മഞ്ഞക്കൊടികളും പുഷ്പങ്ങളുമേന്തിയ കുഞ്ഞു മിഷനറിമാർക്ക് ഇടവകവികാരി റവ ഫാ. എബ്രഹാം കളരിക്കൽ മിഷൻ ലീഗിലേക്ക് സ്വാഗതമരുളി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. സഭയുടെ മിഷൻ ചൈതന്യം കുഞ്ഞുങ്ങളിലേക്ക് പകർന്നുനൽകാൻ പരിശ്രമിക്കുന്ന മിഷൻ ലീഗ് കോർഡിനേറ്റർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ക്രമീകരണങ്ങൾക്ക് ഡി. ആർ. ഇ. കൊളീൻ കീഴങ്ങാട്ട്, മിഷൻലീഗ് ഡയറക്ടർ ആൻസി ചേലക്കൽ എന്നിവർ നേതൃത്വം നൽകി.

Facebook Comments

Read Previous

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു

Read Next

കല്ലറ പെരുന്തുരുത്ത് മുകളേൽ ചിന്നമ്മ ഉതുപ്പ് (പി.എ. അന്നമ്മ – 78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE