കേരള കോൺഗ്രസ് എം ന്റെ സാംസ്കാരിക വിഭാഗമായ കേരള സംസ്ക്കാര വേദിയുടെ തകഴി ശിവശങ്കരപിള്ളയുടെ 23-ആം അനുസ്മരണ ദിനത്തിൽ സാഹിത്യ, സാംസ്കാരിക പ്രഭാഷക മികവിനുള്ള ആദരവ് കരിങ്കുന്നം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ അദ്ധ്യാപകനായ റെജി തോമസിന് കേരളത്തിന്റെ ചീഫ് വിപ്പ് ശ്രീ. ഡോ.എം ജയരാജ് എം എൽ എ സമ്മാനിച്ചു. ചടങ്ങിൽ സംസ്ക്കാര വേദി ചെയർമാൻ ഡോക്ടർ വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിലായി ഇതുൾപ്പെടെ 83-ഓളം ബഹുമതികൾ റെജി തോമസ് കരസ്ഥമാക്കി യിട്ടുണ്ട്. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 800-ഓളം പ്രെചോദനാത്മക പ്രഭാഷണങ്ങൾ റെജി തോമസ് നടത്തിയിട്ടുണ്ട്.
Facebook Comments