കടുത്തുരുത്തി വലിയ പള്ളിയില്‍ സായാഹ്ന കണ്‍വന്‍ഷനും ആരാധനയും ഇന്ന് വൈകിട്ട് 5 മണിക്ക്

കടുത്തുരുത്തി വലിയപള്ളിയില്‍ പതിവായി നടത്തിവരുന്ന ആദ്യവെള്ളി ആചരണത്തോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാനയും വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെടുന്നു. തുടര്‍ന്നുള്ള എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും രാവിലെ 6 മണിക്കും 7 മണിക്കും വൈകുന്നേരം 5 മണിക്കും വി. കുര്‍ബാനയും തുടര്‍ന്ന് വചന പ്രഘോഷണവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേകമായി ആദ്യവെള്ളിയാഴ്ചകളില്‍ കുരിശിന്റെ നൊവേനയും ചുറ്റുവിളക്ക് കത്തിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. അബ്രഹാം പറമ്പേട്ട് അറിയിച്ചു.

Facebook Comments

Read Previous

സംഗീതത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന Little Angels UK .19-ാമത് യു.കെ.കെ.സി.എ. കൺവൻഷനിൽ

Read Next

സ്വാശ്രയം 2022 നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു