കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (15-8-2020) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍. കാരിത്താസ്‌, മഞ്ഞാങ്കല്‍ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: സിറിയക്‌, ഫാ. ജോര്‍ജ്‌ മഞ്ഞാങ്കല്‍ (സി.എഫ്‌.ഐ.സി), സാലി, ആന്‍സി, സൂസി, പരേതരായ സാലസ്‌, എത്സമ്മ. പരേത സെന്റ്‌ മാര്‍സെലിനാസ്‌ എല്‍.പി. സ്‌കൂള്‍ നട്ടാശേരി, ഹോളി ഫാമിലി എല്‍.പി.സ്‌കൂള്‍ പെരുമ്പായിക്കാട്‌, ഈസ്റ്റ്‌ നട്ടാശേരി, വെളിയനാട്‌, പാച്ചിറ, സെന്റ്‌ ആന്‍സ്‌ എല്‍.പി. കോട്ടയം എന്നീ സ്‌കൂളുകളില്‍ പ്രധാനാധ്യാപികയായും, കൈപ്പുഴ, കല്ലറ, പേരൂര്‍ എന്നീ സ്‌കൂളുകളില്‍ അധ്യാപികയായും ശുശ്രൂഷ ചെയ്‌തിട്ടുണ്ട്‌. മൃതദേഹം ശനിയാഴ്‌ച (15-8-2020) രാവിലെ 10 മണിക്ക്‌ ആര്‍പ്പൂക്കര സെന്റ്‌ ലൂക്ക്‌സ്‌ വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും. അവിടുത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം 11 മണിക്ക്‌ മൃതദേഹം ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍ കൊണ്ടുവരുന്നതാണ്‌

Facebook Comments

Read Previous

സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

പ്രളയദുരിതം നേരിട്ട കുമരകം മേഖലയിലെ ആളുകള്‍ക്ക് കൈത്താങ്ങ് ഒരുക്കി എം.ഡി.എസും കെ.എസ്.എസ്.എസും