നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നോട്ട് ബുക്ക് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത നൂറോളം കുട്ടികള്‍ക്കാണ് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തത്.

Facebook Comments

Read Previous

ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം