മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തു

മോനിപ്പള്ളി: മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ `ദൈവകുമാന്‍ തന്‍ വളര്‍ത്തു പിതാവേ, ഞങ്ങള്‍ തന്‍ താതനാം യൗസേപ്പിതാവേ’ എന്ന ഭക്തിഗാന ആല്‍ബം സെന്റ്‌ ജോസഫ്‌സ്‌ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. അനിത, മോനിപ്പള്ളി പള്ളി വികാരി ഫാ. കുര്യന്‍ തട്ടാര്‍കുന്നേലിന്‌ സി.ഡി നല്‍കി പ്രകാശനം ചെയ്‌തു.മോനിപ്പള്ളി ഊരാളിൽ ഹോസ്പിറ്റൽ ഡേയും യൗസേപ്പിതാവേതിന്റെ തിരുനാളിനോടനുബന്ധിച്ചുമാണ് ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തത് .ഇതിനോടകം സോഷ്യൽ മീഡിയായിൽ തരംഗമായ ഈ ആൽബത്തിന്റെ നിർമ്മാണം നിര്‍വഹിച്ചിരിക്കുന്നത് മുൻ യു കെ കെ സി എ പ്രസിഡന്റായ ബിജു മടക്കകുഴിയാണ്‌ . സി. പ്രിന്‍സി എസ്‌.ജെ.സിയുടെ വരികള്‍ക്ക്‌ ഷാന്റി ആന്റണി അങ്കമാലി സംഗീതം നല്‍കി. എബിമോന്‍ സൈമണ്‍ മടക്കകുഴിയാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. മനോജ്‌ കുന്നിക്കോട്‌ ഓര്‍ക്കസ്‌ട്ര നിര്‍വഹിച്ചിരിക്കുന്നു. പ്രകാശന ചടങ്ങില്‍ ഉഴവൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണീസ്‌ പി. സ്റ്റീഫന്‍ സംബന്ധിച്ചു.മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ മനോഹരമായ ഭക്തിഗാനം താഴെ കാണാവുന്നതാണ്

https://youtu.be/dNp5UFyddjA

Facebook Comments

Read Previous

ശാസ്ത്രീയ അറിവുകളിലൂടെ സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ചാമക്കാല പുല്ലാനപ്പള്ളിയിൽ മായമ്മ ഷാജി(മേയാമ്മ-56) നിര്യാതയായി. LIVE TELECASTING AVAILABLE