കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ കമ്മ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി : സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കടുത്തുരുത്തി ബൈപ്പാസ് ജംഗ്ഷനോട് ചേര്‍ന്ന് കമ്മ്യൂണിറ്റി പാര്‍ക്ക് സജ്ജീകരിക്കുന്ന പരിപാടിയുടെ പ്രവര്‍ത്തന ഉദ്ഘാടനം സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സുജ മേരി തോമസിന്റെ അധ്യക്ഷതയില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന്നമ്മ ഷാജു നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും പൊതുജന പങ്കാളിത്തം അത്യാവശ്യമാണെന്ന് മനസ്സിലാക്കി കൊണ്ട് സെന്റ് മൈക്കിള്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രസിഡന്റ് അഭിനന്ദിച്ചു. നാടിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കുവാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സന്നദ്ധനായി മുന്നോട്ടുവരണമെന്ന് ശ്രീമതി സൈനമ്മ പറഞ്ഞു. കേഡറ്റുകള്‍ക്കായി നടത്തിവരുന്ന ക്രിസ്മസ് അവധിക്കാല ക്യാമ്പിലാണ് കമ്മ്യൂണിറ്റി പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി എലിസബത്ത്, ശ്രീ ജിനോ തോമസ് എന്നിവര്‍ പ്രസംഗിച്ചു ശ്രീ ഷെബിന്‍, ചിക്കു ചാക്കോ, ബിന്‍സി മോള്‍ ജോസഫ്, എന്നിവര്‍പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ സ്ഥലം വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും, സ്‌പോണ്‍സര്‍മാരുടെ സഹായത്തോടുകൂടി പാര്‍ക്കിന് ആവശ്യമായ സാമഗ്രഹികള്‍ തയ്യാറാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ രീതിയിലാണ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

Facebook Comments

Read Previous

ഉഴവൂർ കൈപ്പിങ്കൽ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. Live funeral telecasting available

Read Next

ബെനഡിക്ട് പാപ്പയുടെ ജന്മനാട്ടിൽ ദുഃഖാർദ്ധ്യത്തിലും പ്രാർത്ഥനയിലും ജനങ്ങൾ .