കുട നിര്‍മ്മാണം രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

കോട്ടയം: സ്വാശ്രയസംഘങ്ങളിലൂടെ ബദല്‍ ജീവിതശൈലി പ്രോത്സാഹനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തേടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന കുട നിര്‍മ്മാണ പരിശീലനത്തിന്റെ രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. മഴക്കാലത്തോടനുബന്ധിച്ച് സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരം ഒരുക്കുന്നതോടൊപ്പം കുട നിര്‍മ്മാണത്തിലൂടെ വരുമാനം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളംക ചൈതന്യയിലാണ് പരിശീലനം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാസ്റ്റര്‍ ട്രെയിനേഴ്‌സായ ആന്‍സമ്മ ബിജു, സുജ റെജി എന്നിവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള  പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Facebook Comments

Read Previous

ക്നാനായ മഹാ സംഗമത്തിന് ഇനി 30 ദിവസങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി റാലിക്കമ്മറ്റി

Read Next

ത്രിദിന ക്യാമ്പിന്റെ ആവേശത്തിൽ ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക