ഡിട്രോയിറ്റ് സെ .മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെസ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു. ആഗസ്‌ററ് 11 വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മക്കായി ഇടവക വികാരി ഫാ . ജോസഫ്ജെമി പുതുശ്ശേരില്‍ വി .കുര്‍ബ്ബാന അര്‍പ്പിച്ചു .ആഗസ്‌ററ് 12 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു പ്രെസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ്ഇടവക വികാരി റെവ .ഫാ . ജോസഫ് ജെമി പുതുശ്ശേരില്‍ നിര്‍വഹിച്ചു , വി . കുര്‍ബ്ബാനയ്ക്ക് ഫാ .ബിജു ചൂരപ്പാടത്ത്(OFM CAP) മുഖ്യ കാര്‍മികത്വം വഹിച്ചു റെവ .ഫാ . ജോസഫ്ജെമി പുതുശ്ശേരില്‍ സഹ കാര്‍മ്മികത്വം വഹിച്ചു .ആഗസ്‌ററ് 13 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു ,ലദീഞ്ഞു , വി . കുര്‍ബ്ബാനയ്ക്ക് റെവ . ഫാ . ജസ്റ്റിന്‍ പുതുശ്ശേരിമുഖ്യ കാര്‍മികത്വം വഹി ക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തുറെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ , റെവ ഫാ ബോബന്‍ വട്ടംപുറത്ത്എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു . ദൈവാലയത്തിനു ചുറ്റും നടത്തിയപ്രദക്ഷിണത്തില്‍ ജനം ഭക്തിയോടെ സംബന്ധിച്ചു . തിരുക്കര്‍മ്മങ്ങള്ക്കു ശേഷം കലാസന്ധ്യയുംസ്‌നേഹവിരുന്നും ഉണ്ടായിരുന്നു .ആഗസ്‌ററ് 14 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു(തിരുനാള്‍ റാസ )വി . കുര്‍ബ്ബാനയ്ക്ക് റെവ .ഫാ .ബോബന്‍ വട്ടംപുറത്ത്മുഖ്യ കാര്‍മ്മികത്വം വഹിച്ചു റെവ .ഫാ .ജോയി ചക്കിയാന്‍, റെവ .ഫാ ജോര്‍ജ്ജ് വലിയപാടത്ത് (OFM CAP) (തിരുനാള്‍ സന്ദേശം )റെവ .ഫാ . ജോസഫ്ജെമി പുതുശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു . സെ .മേരീസ് കൊയര്‍ അംഗങ്ങള്‍ഗാനശുശ്രൂഷക്കു നേത്രത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു . ഇടവക വികാരി റെവ .ഫാ. ജോസഫ് ജെമി പുതുശേരില്‍ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു , ഫിലിപ്പ്ചിറയില്‍മ്യാലില്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രെസുദേന്തി മാരായ ജോണ്‍ & സിമിമൂലക്കാട്ട് , ബിജോയ്സ് & എമിലി കവണാന്‍ , സനീഷ് & ചിന്നു വലിയപറമ്പില്‍ , ഫിലിപ്‌സണ്‍ & ജോസീനതാന്നിച്ചുവട്ടില്‍ , ബോണി & ജോയ്‌സി മഴുപ്പേല്‍ , ജസ്റ്റിന്‍ & ജോമി ചിറ്റാലക്കാട്ട് , സോണി & സ്മിനുപുത്തന്‍പറമ്പില്‍ , മാക്‌സിന്‍ & സിന്‍സി ഇടത്തിപ്പറമ്പില്‍ എന്നിവരുടേയും അനേകംഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത് .

 

Facebook Comments

Read Previous

പുസ്തക പ്രകാശനം ചെയതു.

Read Next

ഡാളസ് ഇടവക ”ഫാമിലി ഡേ ”ഉജ്ജ്വല വിജയം