അപകടങ്ങളിൽ രക്ഷകനായി മാത്തുക്കുട്ടി

കുമരകത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ ഇരുചക്ര വാഹന അപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റു രക്തം വാർന്നു കിടന്ന മുന്ന് മനുഷ്യ ജീവനുകളെ ആശുപത്രിയിലെത്തിച്ചത് ദൈവദൂതനെ പോലെ ആകസ്മികമായി അവിടെയെത്തിയ മാത്തുക്കുട്ടി . ടാക്സി ഡ്രൈവറായ മാത്തുക്കുട്ടി ഓട്ടത്തിനിടയിൽ തന്റെ കാറിലുണ്ടായിരുന്ന യാത്രക്കാരെ അപകടങ്ങൾ നടന്ന സ്ഥലത്ത് ഇറക്കി വിട്ടാണ് വാഹന അപകടത്തിൽ പെട്ടവരെ . മെഡിക്കൽ കാേളേജിലേക്ക് എത്തിച്ചത്. പരിക്കേറ്റ് കിടക്കുന്നവരെ വണ്ടിയിൽ കയറ്റുമ്പോൾ രക്തം വീണ് സീറ്റ് ഉൾപ്പെടെ വണ്ടിയുടെ ഉൾവശം വൃത്തികേടാകുമെന്നും പൊല്ലാപ്പാ കുമെന്നും കരുതി പല ഡ്രൈവർമാരും രക്ഷാപ്രവർത്തനങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുമ്പോഴാണ് മാത്തുക്കുട്ടി വിത്യസ്തനാകുന്നത്.മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കവണാറ്റിൻ കരയ്ക്കു സമീപം രണ്ട് സ്കൂട്ടറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അതീവ ഗുരുതര പരുക്കുകളാേടെ റാേഡിൽ കിടന്ന മൂന്നുപേരിൽ രണ്ടുപേരെയും വ്യാഴാഴ്ച്ച ഗുരുമന്ദിരത്തിന് സമീപം അപകടത്തിൽ പെട്ട യുവാവിനെയും മെഡിക്കൽകോളേജിൽ എത്തിച്ചത് മാത്തുക്കുട്ടി തന്നെ. വിദേശത്തു പാേകാനുള്ള ആളെ നെടുംമ്പാശ്ശേരി എയർ പോർട്ടിൽ ഇറക്കി വിട്ടതിനു ശേഷം തിരികെ കുമരകത്തേക്ക് ബന്ധുക്കളായ ആറു പേരേയുമായി വരുമ്പാേഴാണ് കവണാറ്റിൻ കരയിൽ അപകടത്തിൽ പെട്ടു കിടക്കുന്നവരെ കണ്ടത്. പാതിരാത്രിയാേടടുത്ത സമയത്ത് റോഡിലെ ആൾകൂട്ടുങ്ങൾക്ക് നടുവിൽ അപകടത്തിൽ പെട്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന മൂന്ന് യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പാേലീസെത്താൻ കാത്തു നില്ക്കുകയായിരുന്നു ആളുകൾ. . ഒട്ടും സമയം കളയാതെ കാറിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കി അതീവ ഗുരുതരാവസ്ഥയിൽ കിടന്ന രണ്ട് യുവാക്കളേയും മെഡിക്കൽ കാേളേജിലേക്ക് കൊണ്ടു പാേകുകയാരുന്നു. പുത്തൻ പറമ്പിൽ ജിന്റാേയുടെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും ഒരു യുവാവിനെ എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കാെണ്ടുവരാനായത് മത്തുക്കുട്ടിയുടെ സന്മനസും ധൈര്യവും കൊണ്ടാണ്.

വ്യാഴാഴ്ച രാത്രി 10 – 30 നായിരുന്നു അടുത്ത സംഭവം. ഏറ്റുമാനൂരിലെ വരന്റെ വീട്ടിൽ ചന്തം ചാർത്തൽ ചാങ്ങിന് ഓട്ടം പോയി മടങ്ങുമ്പോഴാണ് ഗുരുമന്ദിരത്തിനു സമീപം ബൈക്ക് നിയന്ത്രണം തെറ്റി മതിലിലും പഴക്കടയിലും ഇടിച്ച് തലയ്ക്ക് പരുക്കേറ്റു കിടക്കുന്ന കുമരകം പുത്തൻചിറ വിഷ്ണുവിനെ കണ്ടത് ഒട്ടും വൈകാതെ കാറിലുണ്ടായിരുന്ന ഏഴു പേരേയും അവിടെ ഇറക്കിവിട്ട് പരുക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കൽ കാേളേജിലേക്ക് കുതിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട വിഷ്ണു ഏറെ വൈകാതെ അന്ത്യശ്വാസം വലിച്ചു. ജീവൻ രക്ഷിക്കാനായില്ലെങ്കിലും തന്നാലാവുന്ന പരിശ്രമം നടത്താനായ ആത്മനിർവൃതിയിലാണ് മാത്തുക്കുട്ടി അടുത്ത ദിവസങ്ങളിൽ കുമരകത്ത് നടന്ന രണ്ട് ഇരുചക്ര വാഹന അപകടങ്ങളുടെ സമയത്തും മാത്തുക്കുട്ടി എത്തിയത് ദൈവനിയോഗമാണ് . കുമരകം ഒറോണക്കളത്തിൽ ഒ.ജെ. ജാേസഫിന്റെ മകനാണ് മാത്തുക്കുട്ടി

Facebook Comments

Read Previous

യൂത്ത് മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു

Read Next

കല്ലറ ആശാരികുറ്റ് അബ്രഹാം തോമസ് (70) നിര്യാതനായി. Live funeral telecasting available