മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ (സാമ്പത്തിക ശാസ്ത്രത്തിൽ) ഡോക്ടറേറ്റ് (PhD) നേടിയ ഡോ. ഫെബിൻ കുര്യൻ ഫ്രാൻസീസ്സ്.
“കേരളത്തിൽനിന്നുള്ള അന്തർദേശിയ കുടിയേറ്റം തനിച്ചാക്കപ്പെടുന്ന മാതാപിതാക്കളിൽ സൃഷ്ടിക്കുന്ന ആഘാതം ” എന്ന വിഷയത്തിലാണ് പ്രബന്ധം. പ്രസ്തുത ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറ്റലിയിലെ വെനീസ് സർവകലാശാലയും യുറോപ്യൻ ഇന്റേർഡിസിപ്ലിനറി കൗൺസിൽ ഓൺ ഏയിജിങ്ങും സംയുക്തമായി നടത്തിയ സമ്മർ സ്കൂൾ ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. ഉഴവൂർ ഇടവക എടാട്ടുകുന്നേൽ ചാലിൽ ഡോ. ഫ്രാൻസീസ്സ് സിറിയക്കിന്റെയും സുമയുടെയും മകനാണ്. ഭാര്യ മറിയ നെടുംചിറ (Kitchen Love Story, Kottayam).
Facebook Comments