മാതൃവാത്സല്യത്തിന് മാതൃകയായി ”മദേഴ്‌സ് ഡേ”ആഘോഷം.

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെയ് എട്ട് ഞായറാഴ്ച മാതൃദിന ആഘോഷം മംഗളകരമായി നടത്തപ്പെട്ടു. അസി. വികാരി ഫാദര്‍ ജോസഫ് തച്ചാറയുടെ കാര്‍മ്മികത്വത്തില്‍ രാവിലെ എട്ട് മണിക്കും, പത്തിനും, ഉച്ചയ്ക്ക് 12 മണിക്കും, വൈകിട്ട് അഞ്ചരയ്ക്കും വിശുദ്ധ ബലി അര്‍പ്പിച്ചു. മാതൃ സ്‌നേഹത്തിന്റെ നിറ മനസ്സുമായി ആയിരക്കണക്കിന് അമ്മമാര്‍ അന്നേ ദിവസം നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാതൃ ദിനത്തെ ധന്യമാക്കി. കോവിഡ് മഹാമാരിയുടെ ശമനത്തെ തുടര്‍ന്ന് ഈ വര്‍ഷം ദൈവാലയത്തില്‍ വിശ്വാസ ഗണത്തിന്റെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ഇടവകയില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ പൂച്ചെണ്ടുകള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത ഓരോ അമ്മമാര്‍ക്കും നല്‍കിക്കൊണ്ട് മഹനീയമായ മാതൃത്വത്തെ ആദരിച്ച് മാതൃസ്‌നേഹം പരസ്പരം പങ്കുവെച്ചു. ശ്രുതിമധുരമായ ഗാനാലാപനത്തോടെ അനില്‍ മറ്റത്തില്‍ക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം മാതൃ ദിനത്തിന് മാറ്റുകൂട്ടി. അകമഴിഞ്ഞ അര്‍പ്പണ മനോഭാവത്തോടെ ഇടവക കൈക്കാരന്മാരായ സാബു കട്ടപ്പുറം, അലക്‌സ് മുല്ലപ്പള്ളി, കുഞ്ഞച്ചന്‍ കുളങ്ങര, ജെയിംസ് കിഴക്കേവാലയില്‍, അമല്‍ കിഴക്കേകുറ്റ് എന്നിവര്‍ സുഖമമായ ആഘോഷ ക്രമീകരണത്തിന് വേണ്ട നേതൃത്വം നല്‍കി .

Facebook Comments

Read Previous

കാരുണ്യത്തിലും പരസ്പര വിശ്വാസത്തിലും ഊന്നിയ കുടുംബ ബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകത ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ചെറുകിട വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി