അഞ്ഞുറിലധികം താക്കോല്‍ ദ്വാര ശസ്ത്രക്രിയ: ഡോ . രാജേഷ് എം രാമന്‍കുട്ടിയെ ആദരിച്ചു

തെള്ളകം: മൂന്നര പതിറ്റാണ്ടിന്‍്റെ പ്രവര്‍ത്തന മികവുമായി മുന്നോട്ട് കുതിക്കുന്ന കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്ററ്റ്യൂട്ടിന്‍്റെ നെറുകയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി . ഹൃദയ ബൈപാസ് ശസ്ത്രക്രിയരംഗത്ത്, താക്കോല്‍ ദ്വാരം ശസ്ത്രക്രിയയിലെ മികവാണ് കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ട് കൈവരിച്ചിരിക്കുന്നത് . അഞ്ഞുറിലധികം ഹൃദയ സംബന്ധ രോഗികളെ താക്കോല്‍ ദ്വാരം ശസ്ത്രക്രിയയിലൂടെ പരിരക്ഷിച്ച കേരളത്തിലെ ഏക ആശുപത്രി എന്ന ബഹുമതിക്കാണ് കാരിത്താസ് അര്‍ഹമായിരിക്കുന്നത് .കേരളത്തില്‍ ആദ്യമായാണ് ഒരു ആശുപത്രി ഈ നേട്ടം കൈവരിക്കുന്നത് . കാര്‍ഡിയോ തൊറാസിക് ഹാര്‍ട്ട് ട്രാന്‍സ്പ്ളാന്‍റ് ആന്‍റ് മിനിമല്‍ അക്സസ് ഹാര്‍ട്ട് സര്‍ജന്‍ ഡോ . രാജേഷ് എം രാമന്‍കുട്ടിയാണ് ഈ ബഹുമതിക്ക് അര്‍ഹത നേടിയത് .കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രി ഡയമണ്ട് ജുബിലി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ രാജേഷ് എം രാമന്‍കുട്ടിയെ ആദരിച്ചു .കണ്‍സള്‍ട്ടന്‍്റ് കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ നിഷ ജോസഫ് പാറ്റാനി,കൂടാതെ കാര്‍ഡിയോ വാസ്കുലാര്‍ തൊറാസിക് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരെയും ചടങ്ങില്‍ അനുമോദിച്ചു .
കോട്ടയം അതിരൂപത വികാരി ജനറല്‍ റവ ഫാ മൈക്കിള്‍ വെട്ടിക്കാട്ട ചടങ്ങ് ഉദ്ഘാടനം ചെയ്തു .കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോ ഫാ ബിനു കുന്നത്ത് ,കാരിത്താസ് ആശുപത്രി ജോയിന്‍്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ , ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ .ബോബി എന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു .ചടങ്ങിനോടനുബന്ധിച്ചു ഗായകന്‍ കിഷോര്‍ വര്‍മ്മ അവതരിപ്പിച്ച സംഗീത നിശയും ഉണ്ടായിരുന്നു .

Facebook Comments

Read Previous

കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു

Read Next

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു