ഡീക്കൻ തോമസ് (സിൽജോ) ആവണിക്കുന്നേൽപുതുശ്ശേരി ഇടവക ആവണിക്കുന്നേൽ ജോർജ്-ജെസി ദമ്പതികളുടെ മകൻ. പുതുശ്ശേരി ഗവ. എൽ.പി. സ്‌കൂൾ, വാളേരി ഗവ. യു.പി. സ്‌കൂൾ, കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2013-ൽ കോട്ടയം അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി യിൽനിന്നും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തി യാക്കി. 2021 ഡിസംബർ 31-ന് രാവിലെ 9.30-ന് പുതുശ്ശേരി സെന്റ് തോമസ് ദൈവാലയത്തിൽ വച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ കൈവയ്പുവഴി ശുശ്രൂഷാ പൌരോഹിത്യം സ്വീകരിക്കുന്നതും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുന്നതുമാണ്.
LIVE LINK:
Facebook Comments