കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

കിടങ്ങൂര്‍ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോനയുടെ പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപത പ്രതിനിധികള്‍ക്ക് സ്വീകരണവും പ്രതിഭകളെ ആദരിക്കലും ചേര്‍പ്പുങ്കലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു … ഫൊറോന പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈബി അലക്‌സ് കണ്ണാംമ്പടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത പ്രസിഡണ്ട്  ബാബു പറമ്പടത്ത്മലയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത സെക്രട്ടറി ബേബി മുളവേലി പുറത്ത് കര്‍മ്മരേഖ പ്രകാശനം നടത്തി. ഫൊറോന ചാപ്ലയിന്‍ ഫാ. ജെയിംസ് ചെരുവില്‍, ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, ചേര്‍പ്പുങ്കല്‍ യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജെയിംസ് കണ്ടന്‍ങ്കരി, അതിരൂപത ഭാരവാഹികളായ ജോണ്‍ തെരുവത്ത്, ടോം കരികുളം, എം സി കുര്യാക്കോസ്, ബിനു ചെങ്ങളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .. തങ്കച്ചന്‍ പായിക്കാട്ട് ഗാനം ആലപിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡണ്ട് സുജി തോമസ് പുല്ലുകാട്ടിനെ ആദരിച്ചു കിടങ്ങൂര്‍ ഫൊറോന സെക്രട്ടറി ഷിജു ജോസ് മണ്ണുക്കുന്നേല്‍ സ്വാഗതവും ചേര്‍പ്പുങ്കല്‍ യൂണിറ്റ് പ്രസിഡണ്ട് വി ഓ ജോസഫ് വടക്കേക്കുറ്റ് നന്ദിയും പറഞ്ഞു.. കെസിസി കിടങ്ങൂര്‍ ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.. കിടങ്ങൂര്‍ ഫൊറോനയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള കെ സി സി , കെ സി ഡബ്ലിയു എ , കെ സി വൈ എല്‍ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌നേഹവിരുന്ന് നടത്തി.

Facebook Comments

Read Previous

ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

Read Next

കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനിക്ക് ഒന്നാം റാങ്ക് .