ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ജന്മദിന ഓണ്‍ലൈന്‍ സംഗമം നാളെ

കോട്ടയം:  ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ അതിരൂപതാതലത്തില്‍ ജന്മദിനസംഗമം നാളെ നവംബര്‍ 27-ാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ സംഗമം ഉദ്‌ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖസന്ദേശം നല്‍കും. 1972 ലാണ്‌ കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തനമാരംഭിച്ചത്‌. കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌ മുഖ്യപ്രഭാഷണം നടത്തും. കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സി പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, മലബാര്‍ റീജിയണ്‍ പ്രസിഡന്റ്‌ ജയ്‌നമ്മ മോഹന്‍, മലബാര്‍ റീജയണ്‍ സെക്രട്ടറി ജോയിസ്‌ ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജെസ്സി ചെറുപറമ്പില്‍, ജോയിന്റ്‌ സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും.സംഗമത്തോടനുബന്ധിച്ച്‌ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്‌.

Facebook Comments

Read Previous

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു

Read Next

കെ.സി.വൈ.എല്‍ കുമരകം യൂണിറ്റ് ചികിത്സാ സഹായനിധി രൂപികരിച്ചു