ചെന്നൈ കെ.സി.വൈ.എല്‍, രക്തദാനം നടത്തി

ചെന്നൈ: മിഷന്‍ ദിനാചരണത്തോടനുബന്ധിച്ച് ചെന്നൈ കെ.സി.വൈ.എല്‍ അംഗങ്ങള്‍ “ബ്ളഡ് ഡൊണേഷന്‍ “നടത്തി. അടയാര്‍ കാന്‍സര്‍ ഇന്‍സ്റ്റ്യൂട്ടിലെ രക്ത ബാങ്കില്‍ അംഗങ്ങള്‍ രക്തം ദാനം ചെയ്തു. അതിനുശേഷം ഗാന്ധി മണ്ഡപത്തില്‍ പ്രസിഡന്‍്റ് സ്റ്റീഫന്‍ ജോസ് വട്ടക്കളത്തിന്‍്റെ അധ്യക്ഷയില്‍ യോഗം കൂടി. ആല്‍ബിന്‍ ടോമി ആനി മൂട്ടില്‍ സ്വാഗതം പറഞ്ഞു. ലിന്‍്റാ ലുക്കോസ് , കെവിന്‍ സലാസ് കണ്ടാരപ്പള്ളില്‍ , ടിനുമോള്‍ തോമസ് തേക്കുനില്കുന്നതില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുയോഗ ശേഷം ദീപാവലിയുടെ മധുരപലഹാരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

Facebook Comments

Read Previous

ഫാദർ. ടോണി സൈമൺ പുല്ലാട്ടുകാലാ (33) ഒഴുക്കിൽപ്പെട്ടു .

Read Next

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു