ചെറുകിട വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകത്തക്കവിധം മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വിപണിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. വീടുകളില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സമാഹരിച്ച് ഒരു പൊതു വിപണിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. പരിശീലനം ലഭിച്ച സ്വാശ്രയ സംഘാംഗങ്ങളുടെ ഉത്തരവാദിത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു . കോട്ടയം അതിരൂപത മെത്രപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വൈസ് പ്രെസിന്റ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പി ആര്‍ ഓ. സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, പ്രോഗ്രാം ഓഫിസര്‍ സിറിയക് ജോസഫ് എന്നിവര്‍ പങ്കെടുത്തു

Facebook Comments

Read Previous

മാതൃവാത്സല്യത്തിന് മാതൃകയായി ”മദേഴ്‌സ് ഡേ”ആഘോഷം.

Read Next

പൂമ്പാറ്റക്കനവിന് വർണാഭമായ തുടക്കം