ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും, ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കോട്ടയം: സമൂഹത്തില്‍ അനുദിനം വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന്റെയും കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസ് ക്ലബിന്റെയും സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെയും മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ്് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് സ്വയം സഹായ സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചുള്ള ജീവിതശൈലി രോഗ ബോധവല്‍ക്കരണ സെമിനാറിന് കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് നേതൃത്വം നല്‍കി. കൂടാതെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍, കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗ് ഫാക്കല്‍റ്റിസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് നേഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ റോള്‍ പ്ലേയും നടത്തപ്പെട്ടു.

Facebook Comments

Read Previous

പേരൂർ മണ്ഡപത്തിൽ അന്നമ്മ ജോസഫ് (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

സ്ഥാപക ദിനത്തിൽ ജന സേവനം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.