പയ്യാവൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകളിലെ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റുകളിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് സംയുക്തമായി പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂൾ മൈതാനിയിൽ നടന്നു. അഡ്വ. സജീവ് ജോസഫ് എം. എൽ. എ. മുഖ്യാതിഥിയായി പങ്കെടുത്ത പരേഡിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ, പഞ്ചായത്ത് അംഗം റ്റി. പി. അഷ്റഫ്, പയ്യാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ഉഷാദേവി, ഉളിക്കൽ സി ഐ സുധീർ, ഇരിക്കൂർ സി ഐ ഷീജു, സേക്രഡ് ഹാർട്ട് സ്കൂൾ മാനേജർ ഫാ. ജെയ്സൺ പള്ളിക്കര, മൂന്ന് വിദ്യാലയ മേധാവിമാർ, പി റ്റി എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരേഡ് കമാൻഡർ ആൽബർട്ട് പോൾ, സെക്കണ്ടിങ് കമാൻഡർ തോമസ് സുജൻ, പ്ലറ്റൂൺ കമാൻഡർമാരായ അചൽ തോമസ്, അലീന ടോമി, ദേവപ്രിയ, ആദർശ് കെ കെ, പി ഗീതികാവർമ, അദ്വൈത് പി വി എന്നിവർക്കും ഡ്രിൽ ഇൻസ്ട്രക്ടർമാരായ അനിൽകുമാർ, വാസന്തി, ബിനീഷ് പി മാത്യു, സജിത്കുമാർ, താഹിറ എന്നിവർക്കും വിശിഷ്ടാതിഥി ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ സി റെജിമോൻ, പ്രധാനാധ്യാപകൻ ബിജു സൈമൺ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments