ടെക്സാസ്: അമേരിക്കന്‍ മലയാളികള്‍ക്കും ക്നാനായ കത്തോലിക്ക സമുദായത്തിനും അഭിമാനമായി മിസ്സൂറി സിറ്റി മേയറായി മൂന്നാം തവണയും റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു 55 ശതമാനം വോട്ട് റോബിന്‍ ഇലക്കാട്ടിന് ലഭിച്ചു .എതിര്‍ സ്ഥാനാര്‍ത്ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു. നവംബര്‍ നാലിന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമാണ് അദ്ദേഹം നേടിയത് . രണ്ട് ടേമിലായി മിസ്സൂറി സിറ്റിയുടെ മുഖഛായ മാറ്റിയ റോബിന്‍ ഇലക്കാട്ടിനു ഈ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു .
കൈപ്പുഴ ഇലയ്ക്കാട്ട് ഫിലിപ്പിന്‍െറയും പരേതയായ ഏലിയാമ്മയുടെയും മകനാണ്. ഭാര്യ : ടീന. മക്കള്‍: ലിയ,കെയ്റ്റിലിന്‍.
Facebook Comments