മാഞ്ചസ്റ്റർ: ക്‌നാനായമക്കുടെ കൂട്ടായ്മയായ മാഞ്ചസ്റ്റർ ക്‌നാനായ കാത്തലിക് അസോസിയേഷൻ രൂപീകൃതമായിട്ട് 25 വർഷം പിന്നിടുന്നു. ഈ സിൽവർ ജൂബിലി വർണ്ണാഭമായ ആഘോഷങ്ങളോടെയാണ് നടത്തുന്നത്.
2026 മെയ് 2 ന് മാഞ്ചസ്റ്ററിലെ ഫോറം സെന്ററൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് തോപ്പിൽ പിതാവും, യു.കെ.യിലെ ക്‌നാനായ മിഷൻ ഡയറക്ടർ ബഹു. സുനി പടിഞ്ഞാറേക്കര അച്ചനും ചേർന്ന് ദിവ്യബലി അർപ്പിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ Stockport M.P. Naedu Mishra, UKKCA പ്രസിഡന്റ് മാത്തുക്കുട്ടി, UUKMA പ്രസിഡന്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർക്കൊപ്പം ഈ സംഘനയെ മുൻ കാലങ്ങളിൽ നയിച്ച മഹത് വ്യക്തികളും സംഘടനയുടെ വളർച്ചയെ സഹായിച്ച യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം സമുദായ സ്‌നേഹികളും പങ്കെടുക്കും.
കഴിഞ്ഞ രണ്ടുമാസമായി സമ്മേളനത്തിനത്തിന് കൊഴുപ്പേകുവാനുള്ള കലാപരിപാടികളുമായി M.K.C.A യുടെ കലാകാരന്മാർ പരിശീലനത്തിലാണ്. വെൽകം ഡാൻസിനുള്ള നൃത്തച്ചുവടുകളുമായി യുവാജനങ്ങളും കുട്ടികളും ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ അനുഗ്രഹീത ഗായകരും മറ്റുകലാകാരന്മാരും സിൽവർ ജൂബിലി സമ്മേളനം അവിസ്മരണീയമാക്കുന്നതിനായി പരിശീലനത്തിലാണ്.
ഇന്ത്യയിലും വിവിധ വിദേശ രാജ്യങ്ങളിലും നിരവധി സ്റ്റേജുകളിലൂടെ പ്രശസ്തനായ വയലിനിസ്റ്റ് ശ്രീ. മനോജ് ഏബ്രഹാം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ സിൽവർ ജൂബിലി ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.
MKCA പ്രസിഡന്റ് ജിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ 10 എക്‌സിക്യൂട്ടീവ് അംഗങ്ങളും, 50 പേരടങ്ങുന്ന ജൂബിലി കമ്മറ്റി അംഗങ്ങളും ജൂബിലിയുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. എല്ലാ ക്‌നാനായ മക്കളുടെയും പ്രാർത്ഥനയും, സാന്നിദ്ധ്യ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ടും മെയ് 2 ന് നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളിലേക്ക് നിങ്ങളോരോരുത്തരെയും ക്ഷണിച്ചുകൊണ്ടും കമ്മറ്റിക്കുവേണ്ടി
ജിം ജോൺ.
Facebook Comments