കോട്ടയം: സ്വയം തൊഴില്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മിഷ്യന് യൂണിറ്റുകള്‍ വിതരണം ചെയ്തു. ലാസിം സംഘടനയുടെ സഹകരണത്തോടെ ലഭ്യമാക്കുന്ന തയ്യല്‍ മിഷ്യന് യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തയ്യല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഉഷ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മിഷ്യന് യൂണിറ്റുകളാണ് വിതരണം ചെയ്തത്. വനിതാസ്വയം തൊഴില്‍ സംരംഭകര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്ര പദ്ധതിയുടെ ഭാഗമായിട്ടാണ് തയ്യല്‍ മിഷ്യനുകള്‍ വിതരണം ചെയ്തത്.