കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു

രാജപുരം: കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു. പ്രശസ്ത കരിയര്‍ ഗുരു ഡോ. പി ആര്‍ വെങ്കിട്ടരാമന്‍ ക്ലാസ് കൈകാര്യം ചെയ്യ്തു. കരിയറുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കെസിവൈഎല്‍ രാജപുരം ഫൊറോന ഡയറക്ടര്‍ ടോമി പറമ്പടത്തുമല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റോബിന്‍ ഏറ്റിയാപ്പള്ളി അധ്യക്ഷനായിരുന്നു. യൂണിറ്റ് ഡയറക്ടര്‍ അഖില്‍ പൂഴിക്കാലാ, സി. ലിസ്‌ന, മരീസാ പുല്ലാഴി, അഭിയാ മരുതൂര്‍, ജെസ്ബിന്‍ ആലപ്പാട്ട്, സാലസ് പറയക്കോണം, ജ്യോതിസ് നാരമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ചാമക്കാലാ കോളോബ്രായിൽ ചാച്ചി ജോസഫ് (88) നിര്യാതയായി. Live funeral telecasting Available

Read Next

അഞ്ഞുറിലധികം താക്കോല്‍ ദ്വാര ശസ്ത്രക്രിയ: ഡോ . രാജേഷ് എം രാമന്‍കുട്ടിയെ ആദരിച്ചു