ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നത്തപ്പെട്ട ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “ചിൽഡ്രൻസ് പാർലമെന്റ്” നവ്യാനുഭവമായി മാറി. അമേരിക്കയിലെ മിഷൻ ലീഗിന്റെ ചരിത്രത്തിൽ ഇദംപ്രഥമായിട്ടാണ് റീജിയണൽ തലത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുത്തു.
ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ “ചിൽഡ്രൻസ് പാർലമെന്റ്” ഉദ്ഘാടനം ചെയ്‌തു. ഫാ. ബിൻസ് ചേത്തലിൽ, ഫാ. ജോസഫ് തച്ചാറ, കവിതാ ജോസഫ്, സിജോയ് പറപ്പള്ളിൽ എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. ഫാ. സുനി പടിഞ്ഞാറേക്കര, സുജ ഇത്തിത്തറ, സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സിസ്റ്റർ ജോസിയ എസ്.ജെ.സി., ഷീബ താന്നിച്ചുവട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Facebook Comments