ക്നാനായ റീജിയൻ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി

ക്നാനായ കാത്തലിക് റീജിയൻ വൊക്കേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാം കോട്ടയം അതിരുപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ ക്നാനായ റീജിയൺ വൊക്കേഷൻ കമ്മീഷൻ ഡയറക്ടർ റവ.ഡോ.ബിബി തറയിൽ എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്ത് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെകുറിച്ച് വിശദീകരിച്ചു. വികാരി ജനറാൾ മോൺ.തോമസ്സ് മുളവനാൽ ആശംസാപ്രസംഗം നടത്തി പ്രത്യേകം കുട്ടികളെ അഭിനന്ദിച്ചു . മൂന്ന് ദിവസങ്ങളിലായി   വിസ്കോസിനിലെ ബെനെഡിക്റ്റൻ ആശ്രമത്തിൽ വെച്ച് നടത്തപ്പെടുന്ന പ്രോഗ്രാമിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽനിന്നും മിഷനിൽ നിന്നും കുട്ടികൾ പങ്കെടുത്തുന്നു. വെക്കോഷേൻ കമ്മിഷൻ അസി.ഡയറക്ടർ ഫാ.ജോസഫ് തച്ചാറ,ബഹു.സിസ്റ്റേഴ്സ്,ബ്രദർ.മോസ്സസ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.’ ഞായറാഴ്ച ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ബ്രദർ.മോസസ്സ് പുതുപള്ളിമ്യാലിൽന്റെ കാറോയ പട്ടത്തോടെ പ്രോഗ്രാം സമാപിക്കും. വിവിധ പരുപാടികൾ കോർത്തിണക്കി സംഘാടകർ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

Facebook Comments

Read Previous

അനുഗ്രഹിതം,അവർണ്ണനീയം “വാ മക്കളേ വാ” കൂടല്ലൂർ സംഗമം

Read Next

കൂടല്ലൂർ കൊല്ലപ്പള്ളിൽ ഫിലോമിന സൈമണ്‍ (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE