അതിരൂപത അസംബ്ലിക്ക് ഒരുക്കമായി ക്‌നാനായ ഗവ. ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

തെള്ളകം: കോട്ടയം അതിരൂപതയുടെ 4-ാം എപ്പാര്‍ക്കിയല്‍ ഭാഗമായി അതിരൂപതയില്‍നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഗമം ഇദംപ്രഥമമായി നടത്തി. ഈ സംഗമത്തില്‍ സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന 83 പേരാണ് കാരിത്താസ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തില്‍ പങ്കെടുത്തത്.
ടോജി ഫിലിപ്പ് പുഴക്കരോട്ട് (കടുത്തുരുത്തി ഇടവക) 2018-ല്‍ ആരംഭിച്ചതാണ് ക്‌നാനായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. ഇന്ന് ഈ ഗ്രൂപ്പില്‍ 200-ലധികം പേരാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിരൂപത അസംബ്ലിക്ക് ഒരുക്കമായി, ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്ന ഒരുക്കരേഖ പരിചയപ്പെടുത്താനും അതിനെക്കുറിച്ച് ഗവ. തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ അഭിപ്രായം ആരായുന്നതിനുംവേണ്ടിയാണ് സംഗമം നടത്തിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. വാക്കുകളില്‍ പരസ്പരവിശ്വാസവും അഭിമാനബോധവും ഉണ്ടെങ്കിലേ ക്‌നാനായ സമുദായത്തിലെ കൂട്ടായ്മ ഉറച്ചതാകുകയുള്ളൂവെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
പങ്കെടുക്കാനും പങ്കെടുപ്പിക്കാനുമുള്ള സന്നദ്ധത ഉണ്ടെങ്കിലെ പങ്കാളിത്തം അര്‍ത്ഥപൂര്‍ണമാകുകയുള്ളു. സഭയോടു ചേര്‍ന്നുനിന്ന് വിശ്വാസത്തില്‍ ആഴപ്പെട്ട്, വിശ്വാസത്തിന്റെയും സഭയുടെയും വക്താക്കളായി പ്രവര്‍ത്തിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം പ്രേഷിതരായിത്തീരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍ സ്വാഗതവും തുടര്‍ന്ന് അസംബ്ലി വിഷയാവതരണവും നടത്തി. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് ആശംസകള്‍ അര്‍പ്പിച്ചു. സംഗമത്തിനു നേതൃത്വം നല്കിയത് അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലാണ്. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടു സന്നിഹിതനായിരുന്നു. ടോണി ഫിലിപ്പ് നന്ദി പറഞ്ഞു. ഇത്തരത്തിലുള്ള കൂട്ടായ്മയുടെ ആവശ്യകതയും പ്രാധാന്യവും അംഗങ്ങള്‍ പങ്കുവച്ചു. ഒരു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെയുള്ള സംഗമം നടത്തുവാന്‍ ശ്രമിക്കുന്നതാണെന്ന് മാര്‍ പണ്ടാരശ്ശേരില്‍ അറിയിച്ചു.

Facebook Comments

Read Previous

ഫെയ്ത്ത് ഫെസ്റ്റും ക്നാനായ നൈറ്റും നവ്യാനുഭവമാക്കി ഫിലാഡെൽഫിയ ക്‌നാനായസമൂഹം

Read Next

മാതൃകയായി അധ്യാപക വിദ്യാര്‍ത്ഥി