തയ്യല്‍ മിത്ര പദ്ധതി പരിശീലനം സംഘടിപ്പിച്ചു

കോട്ടയം : സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല എന്നിവര്‍ പ്രസംഗിച്ചു.  തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രതിനിധികള്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ മിനി ജോണ്‍സണ്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Facebook Comments

Read Previous

യു.കെ യിലെ നോർത്തേൺ അയർലൻഡിൽ വച്ച് മുപ്രാപ്പള്ളിയിൽ റുവാൻ ജോഷി മുങ്ങി മരിച്ചു

Read Next

കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയിതു