UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. ഇംഗ്ലണ്ടിലെ കൊവെൻട്രിയിൽ ഷിൽട്ടൺ വില്ലേജ് ഹാളിൽ വച്ച് നടന്ന ഓണാഘോഷം സെപ്റ്റംബർ 6-ന് 11 മണിക്ക് ആരംഭിച്ചു. അത്തപൂവിടൽ, പായസമത്സരം, ഫാമിലി ഫൺ, ഓണസദ്യ, മെഗാ റാഫിൾ, വടംവലി, തുടങ്ങിയ നടത്തിയ പരിപാടികൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരു നല്ല അനുഭവമായിരുന്നു സമ്മാനിച്ചത്. പതിവിൽനിന്നും വ്യത്യസ്തമായി ഈ വർഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിൽ നിന്നും വന്ന മാതാപിതാക്കളാണ്. മാതാപിതാക്കളോടൊപ്പം യൂണിറ്റ് ഭാരവാഹികളും മാവേലിയും ഓണാഘോഷ ഉദ്ഘാടന പരിപാടികളിൽ സാന്നിധ്യമായി. ഉച്ചയ്ക്കുശേഷം നടന്ന ആവേശകരമായ പുരുഷന്മാരുടെയും കുട്ടികളുടെയും വടംവലി കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു . അത്തപ്പൂക്കളം ഒരുക്കുന്നത് മുതൽ ഓണാഘോഷ പരിപാടികളുടെ അവസാനം വരെ യുവജനങ്ങളുടെ നിറസാനിദ്ധ്യവും അവരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്.
ഓണഘോഷപരിപാടികളുടെ തുടക്കം മുതൽ ഒടുക്കംവരെയുള്ള യുവജനങ്ങളുടെ പങ്കാളിത്തം എല്ലാവരിലും ആവേശമുണ്ടാക്കുന്നതായിരുന്നുവെന്ന് പ്രസിഡന്റ് ജോസ് പി മാണി അറിയിച്ചു .
ഓണാഘോഷത്തിന്റെ മനോഹര ചിത്രങ്ങൾ താഴെ കാണാം……
