ഡാളസ് : ഇടവക സമൂഹത്തില്‍ ആവേശം വിതറി കൊണ്ട് ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ ഫാമിലി ഡേ ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആഘോഴിച്ചു . അതിവേഗം വളര്‍ന്നുകിണ്ടിരിക്കുന്ന ഇടവകയില്‍ ഇപ്പോള്‍ നാനൂറില്പരം കുടുബങ്ങള്‍ അംഗങ്ങളായിട്ടുണ്ട് .
ഇടവകയുടെ പൊതുവായ ഉണര്‍വിനും , പുതു തലമുറയെ ഇടവകയോട് ചേര്‍ത്ത് നിറുത്തുന്നതിനും ,ഇടവകാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും സാഹോദരിവും ഊട്ടി ഉറപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഇടവകയിലെ വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിലാണ് ഫാമിലി ഡേ സംഘടിപ്പിച്ചത് .
ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ഫാമിലി ഡേ , ഗ്രൂപ്പ് വാക്കിങ് ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കല്‍ ഉല്‍ഘാടനം നിര്‍വഹിച്ചു .
വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തില്‍ വൈവിധ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു.
കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിയിരുന്ന പെറ്റിങ് സൂ , ട്രാക്ലസ് ട്രെയിന്‍ ,ഫേസ് പെയിന്റിംഗ് , വിവിധ ഗെയിമുകള്‍ , കുടുബങ്ങളുടെ പങ്കാളിത്തവും കുഞ്ഞുങ്ങളുടെ ആവേശം കൊണ്ട് വളരെയേറേ ശ്രദ്ധ പിടിച്ചു പറ്റി .കുഞ്ഞുങ്ങള്‍ക്കും മുതിന്നവര്‍ക്കുമായി ധാരാളം സ്‌പോര്‍ട്‌സ് ഗെയിമുകള്‍ സങ്കടിപ്പിചിരുന്നു.
ഇടവകാഗങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തകൊണ്ട് ഗംഭീര വിജയമായിത്തീര്‍ന്ന പരിപാടിക്ക് നേതൃത്വം കൊടുത്ത മെന്‍ മിനിസ്ട്രി,വുമണ്‍ മിനിസ്ടറി ,സ്.വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ,യൂത്ത് മിനിസ്ടറി ,സീനിയര്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍സിനെയും ട്രസ്റ്റീ മാരെയും ഫാ.എബ്രഹാം കളരിക്കല്‍ അനുമോദിച്ചു .