കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ ബേബി കട്ടിയാങ്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഇടവകയിലെ വിമുക്തഭടന്മാരെ അച്ഛൻ പൊന്നാടയണിയിച്ച് ആദരിച്ചു.  യൂണിറ്റ് പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി അധ്യക്ഷത വഹിച്ചു. മരീസ പുല്ലാഴി, അബിയ മരുതൂർ, ജ്യോതിസ് നാരമഗലം, ജെസ്ബിൻ ആലപ്പാട്ട്, സിസ്റ്റർ ലിസ്ന, ഡോ. അഖിൽ പൂഴിക്കാലായിൽ എന്നിവർ നേതൃത്വം നൽകി.

Facebook Comments

Read Previous

കുടുംബങ്ങളുടെ സുസ്ഥിരതയോടൊപ്പം സമഗ്രവികസനത്തിനും കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കി – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

മെൽബണിൽ ക്നാനായ കർഷകശ്രീ മൽസരം വിജയികളെ പ്രഖ്യാപിച്ചു.