സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ഈ അധ്യയന വർഷത്തെ സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും  ഏറെ വിപുലമായി കൊണ്ടാടി. കോട്ടയം അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ഡോ. തോമസ് പുതിയകുന്നേൽ ആധ്യക്ഷം വഹിച്ച സമ്മേളനം ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീ കേരളം സരിഗമപാ ഫസ്റ്റ് റണ്ണർ അപ്പും സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയ തേജസ് കെ. മുഖ്യാതിഥി ആയിരുന്നു. ദീർഘകാലത്തെ അധ്യാപന സപര്യയ്ക്ക് ശേഷം സർവ്വീസിൽ നിന്നും പടിയിറങ്ങുന്ന എൽ പി വിഭാഗം അദ്ധ്യാപിക തങ്കമ്മ പീറ്റർ, കായിക അദ്ധ്യാപിക മിനി ജോസഫ് എന്നിവർക്ക് സമുചിതമായ യാത്രയയപ്പു നൽകി.
സ്‌കൂൾ മാനേജർ ഫാ. സജി മെത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ, പി ടി എ പ്രസിഡന്റ് സജി ഞരളക്കാട്ടുകുന്നേൽ, മദർ പി ടി എ പ്രസിഡന്റ് ആശാ മായ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി റോയ്‌മോൻ ജോസ്, സ്‌കൂൾ ലീഡർ മുഹമ്മദ് സമീൽ എന്നിവർ ആശംസകൾ നേർന്നു. പ്രഥമ അധ്യാപകൻ ഷാജു ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് എൻ. എം. ബിജുമോൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു. പാഠ്യ രംഗത്ത് മികവ് പുലർത്തിയ നിരവധി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. കലാ കായിക ശാസ്ത്രോത്സവങ്ങളിൽ മികവ് പുലർത്തിയ ഹൗസുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കുട്ടികളുടെ വൈവിധ്യമേറിയ കലാപരിപാടികൾ വാർഷികാഘോഷം വർണാഭമാക്കി.
Facebook Comments

Read Previous

വര്ണാഭമായ ജൂബിലി ആഘോഷങ്ങളിലേക്ക് MKCA (Manchester Knanaya Catholic Association)

Read Next

കണ്ണങ്കര മുഹമ്മ കൂരിതോട്ടുങ്കൽ അമ്മിണി സൈമണ്‍ (74) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE