സേക്രഡ് ഹാർട്ട് സ്‌കൂളിൽ ബഷീർ അനുസ്മരണം

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ നടത്തി. ഗോപിക വി ജെ  ‘ചിരിയുടെ സുൽത്താൻ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ  ‘ബഷീറിന്റെ ലോകം’ എന്ന വിഷയത്തെ അധികരിച്ച് കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. കെ. എം. ഷെരീഫ് സംസാരിച്ചു. പ്രധാനാധ്യാപകൻ ബിജു സൈമൺ ആശംസകൾ നേർന്നു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ലിബിൻ കെ. കുര്യൻ, സിസ്റ്റർ ജോമിഷ എന്നിവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി. ബഷീറിന്റെ നിരവധി കഥാപാത്രങ്ങളുടെ ആവിഷ്കാര പ്രദർശനം യു പി വിഭാഗം അധ്യാപകൻ ബിനു ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു

Facebook Comments

Read Previous

കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Read Next

തോട്ടറ തൂവാനാട്ട് ചുമ്മാറിന്റെ ഭാര്യ ഏലിക്കുട്ടി ചുമ്മാർ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE