1. Home
  2. Breaking News

Category: Latest News

ചിക്കാഗോ സെന്റ് മേരീസിൽ ക്രിസ്തുമസ് കരോൾ ‘ഗ്ലോറിയ 2025’ വർണ്ണശബളമായി.

ചിക്കാഗോ സെന്റ് മേരീസിൽ ക്രിസ്തുമസ് കരോൾ ‘ഗ്ലോറിയ 2025’ വർണ്ണശബളമായി.

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ മതബോധനസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 21 ഞായറായഴ്ച, മതബോധന സ്‌കൂളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികളെ സ്റ്റേജിൽ അണിനിരത്തികൊണ്ട് നടത്തപ്പെട്ട ആഘോഷങ്ങൾ ക്രിസ്തുമസിന്റെ ചൈതന്യവും സന്തോഷവും പങ്കുവെയ്ക്കത്തക്ക രീതിയിലാണ് നടത്തപ്പെട്ടത്. ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ഗായക സംഘത്തിന്റെ കരോൾ ഗാനങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വികാരി ഫാ. സിജു മുടക്കോടിയിലിന്റെ പ്രാർത്ഥനയോടെ ആഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കം ലഭിച്ചു. പഴയകാല കരോൾ ഗാനങ്ങൾ കൂട്ടിയിണക്കികൊണ്ട് ഗായക സംഘം അവതരിപ്പിച്ച ചെയിൻ കരോൾ ഗാനാലാപനം ഏറെ ശ്രദ്ധേയമായി. തുടർന്ന് മതബോധന സ്‌കൂളിലെ പ്രീ കെ മുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള കുട്ടികൾ സ്റ്റേജിൽ കരോൾ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിലിന്റെയും അസി. ഡയറക്ടർ മനീഷ് കൈമൂലയിലിന്റെയും നേതൃത്വത്തിൽ അധ്യാപകർ പരിപാടികൾ നിയന്ത്രിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര നന്ദി പ്രകാശനം നടത്തി. ഇടവകയുടെ കരോൾ കോർഡിനേറ്റർമാരായ നവീൻ കണിയാംപറമ്പിൽ, ജെസ്ലിൻ പ്ലാത്തോട്ടത്തിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റർ ഷാലോം എന്നിവർ സജ്ജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. സ്നേഹവിരുന്നോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Read More
ചാമക്കാല അയത്തിചിറയിൽ തങ്കമ്മ കുര്യാക്കോസ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല അയത്തിചിറയിൽ തങ്കമ്മ കുര്യാക്കോസ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല അയത്തിചിറയിൽ തങ്കമ്മ കുര്യാക്കോസ് (78) നിര്യാതയായി. സംസ്കാരം 27.12.2025 ശനിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="SEDUL_O62h0" ]

Read More
അറുനൂറ്റിമംഗലം പാറശേരി – മുകളേൽ T ജോസഫ് (ഏപ്പുകുട്ടി – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം പാറശേരി – മുകളേൽ T ജോസഫ് (ഏപ്പുകുട്ടി – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുനൂറ്റിമംഗലം പാറശേരി - മുകളേൽ T ജോസഫ് (ഏപ്പുകുട്ടി - 92) നിര്യാതനായി. സംസ്കാരം 26.12.2025 വെള്ളിയാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം അറുനൂറ്റിമംഗലം സെന്റ്. ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ ബൈസൻ വാലി വാരണാക്കുഴി കുടുംബാംഗമാണ്. മക്കൾ: പരേതയായ ലൈസാമ്മ,

Read More
മേഴ്സി (കീഴൂർ) കരോട്ടുപുല്ലുവട്ടത്ത് ബേബി പി.ജെ. (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മേഴ്സി (കീഴൂർ) കരോട്ടുപുല്ലുവട്ടത്ത് ബേബി പി.ജെ. (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മേഴ്സി (കീഴൂർ) കരോട്ടുപുല്ലുവട്ടത്ത് ബേബി പി.ജെ. (70) നിര്യാതനായി. സംസ്കാരം 24.12.2025 ബുധനാഴ്‌ച 11 am ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്ന‌ാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="q-DnZgq92HQ" ]

Read More
ഉഴവൂർ പടപ്പൻമാക്കിൽ മേരി ഫിലിപ്പ് (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ പടപ്പൻമാക്കിൽ മേരി ഫിലിപ്പ് (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ പടപ്പൻമാക്കിൽ മേരി ഫിലിപ്പ് (79) നിര്യാതയായി. സംസ്കാരം 23.12.2025 ചൊവ്വാഴ്‌ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="VL-ovDLSt34" ]

Read More
ഉഴവൂർ വെള്ളരിമറ്റത്തിൽ അന്നമ്മ (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ വെള്ളരിമറ്റത്തിൽ അന്നമ്മ (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ വെള്ളരിമറ്റത്തിൽ അന്നമ്മ (99) നിര്യാതയായി. സംസ്കാരം 24.12.2025 ബുധനാഴ്ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="82mFzsuoy0w" ]

Read More
കുവൈറ്റിൽ  വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസം. 27 ന് Live telecasting available

കുവൈറ്റിൽ വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസം. 27 ന് Live telecasting available

കുവൈറ്റ്: മൈനർ ബസിലിക്ക ഓഫ് ഔർലേഡി അറബിയ പാരിഷിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിൽ  വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ 2025 ഡിസം.27 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം 6.45 മുതൽ തിരുനാൾ തിരുക്കർമ്മങ്ങളായ കൊടിയേറ്റം, പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, രൂപകൂടും പൊന്നിൻ കുരിശും വെളികുരിശും വെഞ്ചിരിപ്പ്, ആഘോഷമായ വി. കുർബാന, നൊവേന,

Read More
ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍

Read More
ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്‌കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേർന്ന് വിപുലമായ പൊതുവായ കരോൾ ആഘോഷങ്ങൾ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോൾ ഗാനാലാപനവും വൈവിധ്യമാർന്ന വിനോദപരിപാടികളും സംഘടിപ്പിക്കും. ക്രിസ്തുമസിനൊരുക്കമായി ഇടവക തലത്തിൽ മികച്ച പ്രാർത്ഥനാമുറി, മികച്ച പുൽക്കൂട്, മികച്ച ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയ്ക്ക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കൂടാരയോഗ തലത്തിൽ ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂടാരയോഗം, ഏറ്റവും കൂടുതൽ കരോൾ സംഭാവനകൾ സ്വരൂപിച്ച കൂടാരയോഗം, ഏറ്റവും മികച്ച കരോൾ പ്രകടനം നടത്തിയ കൂടാരയോഗം എന്നിവർക്കായുള്ള മത്സരങ്ങളും പതിവുപോലെ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. നവീൻ കണിയാപറമ്പിൽ ജെസ്‌ലിൻ പ്ലാത്താനത്ത് എന്നിവരാണ് ഇടവകതലത്തിൽ ക്രിസ്തുമസ് കരോളിന് നേതൃത്വം നൽകുന്നത്. ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനൊരുക്കമായി അറോഹാ 2025 എന്ന പേരിൽ ക്രിസ്തുമസ് ആശംസാകാർഡുകൾ തയ്യാറാക്കി ക്രിസ്തുമസ് കരോളുമായി ഇടവകയുടെ സമീപ പ്രദേശങ്ങളിലുള്ള നേഴ്സിങ്ങ് ഹോമുകൾ ഡിസംബർ 20 ശനിയാഴ്ച സന്ദർശിക്കും. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി. സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പൂതൃക്കയിൽ & മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂൾ അധ്യാപകർ എന്നിവർ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. Thank You

Read More
UKKCA മത/സമുദായ ബോധവൽക്കരണ ക്ലാസ്സുകളിലെ കുട്ടികളുടെ കലാമേളയും കുട്ടികളുടെ സംഘടനയുടെ ഉത്‌ഘാടനവും ഫെബ്രുവരി ഏഴിന്

UKKCA മത/സമുദായ ബോധവൽക്കരണ ക്ലാസ്സുകളിലെ കുട്ടികളുടെ കലാമേളയും കുട്ടികളുടെ സംഘടനയുടെ ഉത്‌ഘാടനവും ഫെബ്രുവരി ഏഴിന്

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ നാളെകളിൽ ക്‌നാനായ സമുഹം നില നിൽക്കുന്നതിനു വേണ്ടി നടത്തുന്ന ഓരോ എളിയ ശ്രമവും ഉദാത്തമാണ്. അത്തരത്തിലൊരു എളിയ ശ്രമമാണ് UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ. നിലവിൽ ക്‌നാനായ മക്കൾക്ക് ഒത്തു ചേരാനുള്ള അവസരങ്ങൾ ഉള്ളപ്പോൾ തന്നെ ആഴ്ച്ചയിൽ ഒരു അവധി ദിവസം ഒരു

Read More