കൺവൻഷൻ പ്രൗഡോജ്‌ജ്വലമാക്കാൻ,രജതജൂബിലി നിറവിലെ കൺവൻഷന് മുഖ്യാതിഥിയായി ജനകീയനും കേരള രാഷ്ട്രീയത്തിലെ ഭാവി വാഗ്ദാനവുമായ MLA ശ്രീ ചാണ്ടി ഉമ്മൻ

മാത്യു പുളിക്കത്തൊട്ടിൽ

PRO UKKCA

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിൻ്റെ മാറ്റ് വാനോളമുയർത്തി കേരളത്തിലെ ഏറ്റവും ജനകീയനായ MLA ശ്രീ ചാണ്ടി ഉമ്മൻ UKKCA കൺവൻഷന് മുഖ്യാതിഥിയായി എത്തുന്നു. വ്യത്യസ്‌തമായ ഇലക്ഷൻ പ്രചരണങ്ങളിലൂടെ പുതുപ്പള്ളിയിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ മണ്‌ഡലങ്ങളിലേയും താരമായി മാറിയ ചാണ്ടി ഉമ്മൻ്റെ സാന്നിധ്യം July 4 ലെ കൺവൻഷന് കൂടുതൽ പകിട്ടേകും.

UK യിലെ ക്നാനായ ഒത്തുചേരലുകൾ നീണ്ട 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. വിജയ ഗീതങ്ങൾ പാടി ഓരോ കൺവൻഷനും ജന സാഗരമാകുമ്പോൾ ചെറിയ തുടക്കത്തിൽ നിന്ന് മഹാ പ്രസ്ഥാനമായി UKKCA വളർന്നു നിൽക്കുന്നു.സ്വന്തം ജീവനെപ്പോലെ ഇക്കാലമെത്രയും സംഘടനയെ സ്‌നേഹിയ്ക്കാൻ, സംഘടനയ്ക്കായി സമയം മാറ്റി വയ്ക്കാനും യാത്ര ചെയ്യാനും മടി കാണിയ്ക്കാതെ നൂറുകണക്കിനാളുകൾ എങ്ങനെ മുന്നോട്ട് വന്നു, എങ്ങനെ തിരിച്ചൊന്നും ലഭിയ്ക്കാതെ സംഘടനയ്ക്കുവേണ്ടി ഊർജ്ജ്വസ്വലമായി പ്രവർത്തിയ്ക്കാൻ ഇന്നും മുന്നോട്ട് വരുന്നു എന്നതിന് ഒരുത്തരമേയുള്ളൂ, ബന്ധങ്ങൾ വേർപിടാതോർക്കുന്ന മക്കൾക്ക് കാരണമായവരെല്ലാരും കൂടിട്ട് നൻമ വരുത്തി തരുന്നതു തന്നെ.

ഇനിയും വിജയഗാഥകൾ രചിയ്ക്കാൻ, പുതുചരിത്രമെഴുതാൻ മുന്നോട്ട് കുതിയ്ക്കുന്ന മഹാപ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ഉത്ഘാടന വേളയിൽ വ്യത്യസ്തമായ ജന സമ്പർക്ക പരിപാടികളിലൂടെ കേരളത്തിലെ സമ്മദിദായകരുടെ കണ്ണിലുണ്ണിയായി മാറിയ ശ്രീ ചാണ്ടി ഉമ്മൻ തിരക്കുകൾ മാറ്റിവച്ച് എത്തുമ്പോൾ കൺവൻഷൻ ആവേശത്തിൽ മുങ്ങിയ UK യിലെ ക്‌നാനായ സമൂഹത്തിന് ഇരട്ടി മധുരമാണ് ലഭിയ്ക്കുന്നത്.

സമുദായ റാലി കൂടുതൽ മനോഹരമാക്കാൻ യൂണിറ്റുകൾ കഠിന പ്രയത്‌നം നടത്തുന്നതിനൊപ്പം സ്വന്തം യൂണിറ്റിലെ ഒരുക്കങ്ങൾ പുറത്തറിയാതെ സൂക്ഷിയ്ക്കുകയും ചെയ്ത് വാശിയോടെ മത്‌സരത്തിനെത്തുകയാണ്. ആന,മയിൽ,ഒട്ടകവും, കേരളീയ കലാരൂപങ്ങളും, പടുകൂറ്റൻ പായ്ക്കപ്പലുകളുമൊക്കെ സമുദായ റാലിക്ക് കൊഴുപ്പേകും. കലാഭവൻ നൈസിൻ്റെ കൊറിയോഗ്രാഫിയിൽ സ്വാഗത നൃത്തത്തിനായി നൂറിലേറെ കുട്ടികൾ തയ്യാറാവുന്നു. മുൻ വർഷങ്ങളിലേതുപോലെ ഭക്തിസാന്ദ്രമായ ദിവ്യബലിയോടെ കൺവൻഷന് തുടക്കമാവും.

UKKCA പ്രസിഡൻ്റ് ശ്രീ മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ,വൈസ് പ്രസിഡൻ്റ് ശ്രീമതി ലീനുമോൾ ചാക്കോ മൂശാരിപ്പറമ്പിൽ, സെക്രട്ടറി ശ്രീ ജോബി നാരകത്തിനാംകുന്നേൽ, ജോയൻ്റ് സെക്രട്ടറി ശ്രീ അനൂപ് അലക്സ്, ട്രഷറർ ശ്രീ ഫെലിക്‌സ് അബ്രഹാം,ജോയൻ്റ് ട്രഷറർ മോൻസി തോമസ് അഡ്വൈസർമാരായ ശ്രീ സിബി തോമസ് കണ്ടത്തിൽ, ശ്രീ സിറിൾ പനംകാല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കികഴിഞ്ഞു.

Facebook Comments

Read Previous

കരിങ്കുന്നം കുന്നത്തു ഏലിയാമ്മ ചാണ്ടി നിര്യാതയായി