QKCA പിക്‌നിക് 2026 ആഘോഷമായി

ദോഹ: ഖത്തർ ക്നാനായ കല്ചറൽ അസോസിയേഷൻ (QKCA) സംഘടിപ്പിച്ച പിക്‌നിക് 2026, ക്നാനായ സമൂഹത്തിനിടയിൽ ശ്രദ്ധേയമായി . ഏപ്രിൽ 17ന് പ്രസിഡണ്ട് ശ്രീ മാത്യു ടി. ലൂക്കോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഷഹാനിയയിലെ ഫാംഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 350ഓളം പേർ പങ്കെടുത്തു.കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികളും ഗെയിമുകളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി . QKCA talent hunt ൽ പങ്കെടുത്ത കുട്ടികൾക്ക് certificate വിതരണം ചെയ്തു ,പിക്‌നിക്കിലെ പ്രധാന ആകർഷണമായി മാറിയത് എല്ലാവരും ചേർന്ന് നടത്തിയ പരമ്പരാഗത ‘പിടി ഉരുട്ടൽ’ ആയിരുന്നു.ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന ഗാനങ്ങളോടൊപ്പം QKCA യിലെ വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പിടിയും കോഴിക്കറിയും പങ്കെടുത്തവർ ഒരുമിച്ച് ആസ്വദിച്ചു.പരിപാടിയുടെ ഭാഗമായി QKCAയുടെ 35-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രസിഡണ്ട് സ്മാരക ഫലകം അനാവരണം ചെയ്തു.പാട്ടും നൃത്തവും സൗഹൃദവും നിറഞ്ഞ ഈ കൂട്ടായ്മ, ക്നാനായ സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും ശക്തമായി പ്രകടിപ്പിച്ച ഒരു വേദിയായി മാറി

 

Facebook Comments

Read Previous

ഏറ്റുമാനൂർ മൂലക്കാട്ട് പി.ജെ. തോമസ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

നീണ്ടൂർ ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി.