UKKCA ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഈ വർഷം അതിഗംഭീരമായി നടന്നു. UKKCA കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞപ്പോൾ തന്നെ ആത്മീയതയും ആവേശവും ഒരുമിച്ചു നിറഞ്ഞ ഒരു ദിനമായി അത് മാറി. UKKCA പ്രസിഡന്റ് മാത്തുക്കുട്ടി ആനുകുത്തിക്കൽ, ട്രഷറർ എബ്രഹാം ഫെലിക്സ് എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന UKKCA Silver Jubilee Convention ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ട്രഷറർ എബ്രഹാം ഫെലിക്സ് നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പ്
യുകെയിലെ സമൂഹ പ്രശ്നങ്ങൾ പരിഹരിക്കാൻ സെൻട്രൽ കമ്മിറ്റി ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോകുകയാണ് എന്ന് മാത്തുക്കുട്ടി ആനക്കുത്തിക്കൽ പ്രസ്താവിച്ചു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ
കോടതിവിധി ക്നാനായ സമുദായത്തിന് എതിരായി വന്നത് രൂപതാ അധികാരികളുടെ തെറ്റായ തീരുമാനങ്ങൾ മൂലമാണെന്ന് വിലയിരുത്തുകയും ശക്തമായ പ്രതിഷേധം
രേഖപ്പെടുത്തുകയും ചെയ്തു.
പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം കൂദാശകളും കുർബാനകളും മുടക്കുന്ന വൈദികരെ UKKCA കൺവെൻഷനിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉയർന്നു.
കലാപരിപാടികൾ ആവേശം കത്തിച്ചു…!
Thankathoni Sisters അവതരിപ്പിച്ച Music & Drum Show വേദിയെ ആവേശത്തിൽ മുങ്ങിച്ചു.കോട്ടയം അതിരൂപതയുടെ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ സ്കിറ്റ് ശക്തമായ സന്ദേശം നൽകി.
അവസാനമായി… DJ Party
കോട്ടയം ജോയിയുടെ ഡിജെയോടെ ആഘോഷങ്ങൾ പൂർണ്ണ ആവേശത്തിൽ സമാപിച്ചു!കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഈ ആഘോഷം യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിറ്റി ഫെസ്റ്റായി മാറി!
യൂണിറ്റ് ഭാരവാഹികളായ
Biju Chackalakkal, Gabriel Mathew, Tens Joseph, Biju Abraham, Shijo Mulaynickal , Lijomon Abraham, Joy Kochupurackal, Dr. Pips Thankathoni, Lani Jense, Liby Jai, Sunitha Suvi, Ginu Ajesh എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Easter പ്രോഗ്രാമിന്റെ മനോഹര ചിത്രങ്ങൾ താഴെ കാണാം…
