Breaking news

നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ സാമുദായിക സംഘടന ‘NIKKY ‘ ക്ക് നവനേതൃത്വം

ബെൽഫാസ്റ്റ്:   നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ സാമുദായിക സംഘടന’NIKKY ‘ ക്ക് ജിമ്മി ജോൺ കറുകപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ 2025 ജനുവരി 1ന്  സ്ഥാനം ഏറ്റെടുത്തു .   2003ൽ ഏതാനും ക്നാനായക്കാർ ചേർന്ന് രൂപംനൽകിയ സംഘടനയാണ് Northern Ireland Knanaya Kudumba Yogam അഥവ NIKKY.  ഇന്നത് വളർന്ന് പന്തലിച്ചു ഏകദേശം 250ൽ പരം കുടുംബങ്ങൾ 6 യൂണിറ്റുകളായി നോർത്തേൺ അയർലണ്ടിലേ ഏറ്റവും വലിയ സാമുദായിക സംഘടനയായി പരിണമിച്ചിരിക്കുന്നു. എല്ലാ യൂണിറ്റുകളും പിന്നീട് കൂടാര യോഗങ്ങൾ ആക്കുകയും മാസത്തിൽ ഒരുപ്രാവശ്യം പ്രാർത്ഥനയോടുകൂടി ആരംഭിച്ചു ഭാവികാര്യങ്ങൾ ചർച്ചചെയ്ത് സ്നേഹ വിരുന്നോടുകുടി അവസാനിക്കുന്നത് നമ്മുടെ കുട്ടികൾക്കു മാതൃകയാകുന്നു . 2003 മുതലുള്ള ക്നാനായക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റ ഫലമായി 2014ൽ നമുക്ക് സ്വന്തമായി ഒരു ക്നാനായ വൈദികനെ കിട്ടി.  നോർത്തേൺ അയർലണ്ടിലെ ക്നാനായക്കാരുടെ ആത്മീയ കാര്യങ്ങൾക്കായി fr biju thomas maliyekkal ഇവിടെ നിയമിതനായി .  നമ്മുടെ സ്വന്തം മൂലക്കാട് പിതാവിനോടും  അതിലുപരി ദൈവത്തിനോടും ഉള്ള നന്ദി ഈ അവസരത്തിൽ അർപ്പിക്കുന്നു.  അതോടൊപ്പം മാസത്തിൽ ഓരോ മലയാളം കുർബ്ബാന ചൊല്ലുവാനുള്ള അവസരവും ലഭിച്ചു.  അതുപോലെതന്നെ മാർച്ച് 2015ൽ ക്നാനായ കിഡ്സ്‌ ക്ലബ്‌ പ്രവർത്തിക്കാൻ തുടങ്ങി . ക്നാനായ എന്റഗമി കാത്തുപരിപാലിച്ച്  സഭയും സമുദായവും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ഈ സംഘടനക്ക് പലവിധ ചാരിറ്റി പ്രെവർത്തനങ്ങളിലും പങ്കെടുക്കുവാൻ സാധിച്ചിട്ടുള്ളതിൽ സന്തോഷമുണ്ട്.  ഏകദേശം 5 വർഷത്തെ സ്തുത്യാർഹമായ സേവനത്തിനുശേഷം ബിജു അച്ഛൻ മടങ്ങിപ്പോയി (അച്ഛനോടുള്ള സ്‌നേഹവും കടപ്പാടും എന്നും നിലനിൽക്കും ).  കോവിഡ് കാലഘട്ടത്തിനു ശേഷം fr ജിബിൻ ജെയിംസ് പാരഡിയിൽ ആത്മീയ കാര്യങ്ങൾക്കു നേതൃത്വം നൽകിവരുന്നു,. അച്ഛന്റെയും നിക്കി കമ്മിറ്റിയുടെയും നേതൃത്വത്തിൽ ക്നാനായ കിഡ്സ്‌ ക്ലബ് വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു (വേദ പഠനത്തോടൊപ്പം ക്നാനായ പാരമ്പര്യവും, ക്നാനായ പൈതൃകവും കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നു ) അതുപോലെ പോഷക സംഘടനകൾ ആയ NIKCYL ഫെബ്രുവരി 2014ലും ക്നാനായ വുമൺസ് അസോസിയേഷൻ(NIKWA) മാർ ജോസഫ് പണ്ടാരിശ്ശേരി പിതാവിന്റെ അനുഗ്രഹത്തോടെ 2011ൽ തുടങ്ങുകയും  ഇന്നും ശക്തമായി നിലകൊള്ളുകയും ചെയ്യുന്നു . സംഘടനയുടെ ശൈശവ കാലം     മുതൽ ഇതിൽ  കൈമെയ്യ് മറന്ന് പ്രവർത്തിച്ച ഓരോ അംഗത്തെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു ( ചിലർ നമ്മോടൊപ്പം ഇന്നില്ല ) . ക്നാനായക്കാരുടെ ഐക്യവും, അഖണ്ടതയും, സ്നേഹവും, സഹോദര്യവും നിലനിർത്തികൊണ്ട് 2025ൽ ശ്രീ ജിമ്മി ജോണിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു, ഈ കമ്മിറ്റി നോർത്തേൺ അയർലണ്ടിൽ ഉള്ള ഓരോ ക്നാനായ ക്കാരന്റെയും ഉന്നമനത്തിനും അഭിവൃത്തിക്കും തനിമയും ഒരുമയും നിലനിർത്തി പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് നിക്കി കമ്മറ്റിക്ക് വേണ്ടി പ്രസിഡൻറ് ജിമ്മി ജോൺ കറുകപ്പറമ്പിൽ അറിയിച്ചു .

Facebook Comments

knanayapathram

Read Previous

മാതൃക കർഷകരെ ആദരിച്ചു , Ksss കടുത്തുരുത്തി മേഖല മികച്ച കർഷകൻ ഫിലിപ്പ് ചാന്തുരുത്തി, ബ്രദേഴ്സ് സൗഹൃദ വേദി

Read Next

വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE