പുന്നത്തുറ – 2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം സിനിമാതാരം സ്റ്റീഫൻ ചെട്ടിക്കൻ നിർവഹിച്ചു

പുന്നത്തുറ – 2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം സിനിമാതാരം സ്റ്റീഫൻ ചെട്ടിക്കൻ നിർവഹിച്ചു.സ്കൂൾ മാനേജർ റവ.സിസ്റ്റർ ഓസിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സിസ്റ്റർ ജോസിലി ജോസഫ് സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഏവരെയും ആകർഷിച്ചു. സിനിമാതാരം ശ്രീ. സ്റ്റീഫൻ ചെട്ടിക്കൻ സാർ തന്റെ അനുഭവങ്ങളിലൂടെ കുട്ടികൾ ധാരാളം കഴിവുള്ളവരാണെന്ന് ബോധ്യപ്പെടുത്തി. അദ്ദേഹം സ്വന്തമായി രചിച്ച കുട്ടിക്കവിതകൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. നഴ്സറി സ്കൂൾ പ്രിൻസിപ്പാൾ റവ. സി. ആൻസി ടോം, PTA വൈസ് പ്രസിഡണ്ട് ശ്രീ.സനു ജേക്കബ്, MPTA പ്രസിഡണ്ട് ശ്രീമതി. ജോമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി.മിനി ജോസഫിന്റെ കൃതജ്ഞതയോടെ മീറ്റിംഗ് അവസാനിച്ചു.

Facebook Comments

Read Previous

തിരുവഞ്ചൂർ (നീറിക്കാട്) പേഴുംകാട്ടിൽ അന്നമ്മ മാത്യു (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മഴക്കാല രോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു