Breaking news

അറ്റ്ലാന്റയിൽ മാർച്ച് 3 ന് KCCNA കൺവെൻഷൻ കിക്കോഫ്.

തോമസ് കല്ലടാൻ, KCAG PRO

ജൂലൈ 4 ,5 ,6 ,7 തീയതികളിൽ, ടെക്സസ്സിലെ സാൻ അന്റോണിയ സിറ്റിയിൽ അരങ്ങേറാനിരിക്കുന്ന KCCNAയുടെ ക്നാനായ കൺവൻഷൻ്റെ റെജിസ്ട്രേഷൻ കിക്ക്‌ഓഫ്, അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) മാർച്ച് 3 ന് വമ്പിച്ച രീതിയിൽ നടത്തുന്നതായിരിക്കും എന്ന് RVP കാപ്പറമ്പിൽ ലിസി പ്രസ്താവിച്ചു.

KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട്, മുഖ്യ  അതിഥിയായും  ജനറൽ സെക്രട്ടറി അജീഷ് താമരത്, ട്രഷറർ സാമോൻ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും വിശിഷ്ട  അതിഥികളായും സന്നിതരായിരിക്കുമെന്നു സ്ഥിരീകരിക്കുയും ചെയ്തതായി  KCAG പ്രസിഡന്റ്, ഡൊമിനിക് ചാക്കോനാലും ജനറൽ സെക്രട്ടറി, ബിജു വെള്ളാപ്പള്ളിക്കുഴിയും അറിയിച്ചു.

അറ്റ്ലാന്റയിൽ നിന്നും 50 കുടുംബങ്ങൾ എങ്കിലും തങ്ങളുടെ ക്നാനായ സ്‌നേഹവും പൈത്രകവും അനുഭവിക്കാനും പങ്കിടുവാനും കെസിസിഎൻഎ കൺവെൻഷനു രജിസ്റ്റർ ചെയ്യുമെന്നും, ഇതിനു നേതൃത്വം നൽകുന്ന നാഷണൽ കൌൺസിൽ മെംബേർസ് ആയ ഷിബു കാരിക്കലും, ജെയിൻ   കൊട്ടിയാനിക്കലും, ബിജു തുരുത്തുമാലിയും പ്രത്യാശ പ്രകടിപ്പിച്ചു.

Facebook Comments

knanayapathram

Read Previous

നീറിക്കാട്‌ വിശ്വമംഗലം മോഹന്‍ സി. (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ 2024-25ലെ പ്രവർത്തനവർഷ ഉത്ഘാടനവും ജനറൽ ബോഡി യോഗവും Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തിൽ വച്ച് നടത്തപ്പെട്ടു.