

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കന്റ് ക്‌നാനായ കാത്തോലിക് മിഷനിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അഭിമുഖ്യത്തിൽ മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരിൽ പ്രാത്ഥനകൾ നയിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗിന്റെ യുണിറ്റ് ഭാരവാഹികളായ ഗബ്രിയേൽ മരങ്ങാട്ടിൽ (പ്രസിഡന്റ്), ഫ്ലേവിയ തുണ്ടെച്ചിറയിൽ (വൈസ് പ്രസിഡന്റ്), സേറ പുത്തൻപുരയിൽ (സെക്രട്ടറി), ഡാനിയേൽ പറാത്തത് (ജോയിന്റ് സെക്രട്ടറി), ടുട്ടു ചെരുവിൽ (വൈസ് ഡയറക്ടർ), ആലിസ് ചാമക്കാലയിൽ (ഓർഗനൈസർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Facebook Comments