Breaking news

KKCA ഏകദിന പിക്നിക് സംഘടിപ്പിച്ചു

 

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ “OUTDOOR-23“ എന്ന പേരിൽ കുവൈറ്റിലുള്ള എല്ലാ ക്നാനായ അംഗങ്ങളെയും ഉൾപ്പെടുത്തി കബ്ദ് ശാലയിൽ 28/04/2023 ന് ഏകദിന പിക്നിക് സംഘടിപ്പിച്ചു. സംഘടനയുടെ പതിനഞ്ച് ഫാമിലി യൂണിറ്റുകളെ ഉൾപ്പെടുത്തി, ക്നാനായ പൈതൃകം വിളിച്ചോതുന്ന വർണ്ണാഭമായ റാലിയോടുകൂടി ആരംഭിച്ച പ്രോഗ്രാം, പ്രസിഡന്റ് സെമി ചവറാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ Rev. Fr. Davis Chiramel ഉത്ഘാടനം ചെയ്തു. ജന: സെക്രട്ടറി ബൈജു തോമസ് സ്വാഗതവും, ട്രഷറർ ഇമ്മാനുവേൽ കുര്യൻ നന്ദിയും ആശംസിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന വിവിധ കായിക മത്സരങ്ങൾ, വനിത വിഭാഗത്തിന്റെ ഭക്ഷണശാലകൾ, ചിൽഡ്രൻസ് ലീഗിന്റെ ഗെയിം സോൺ, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇരുപത്തഞ്ചോളം ടീമുകൾ മാറ്റുരച്ച വടംവലി മത്സരം മുതലായവ പ്രോഗ്രാമിന്റെ മറ്റാകർഷണങ്ങളായിരുന്നു. വിജയികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.

Facebook Comments

knanayapathram

Read Previous

കുറുപ്പന്തറ മാഞ്ഞൂർ സൗത്ത് കുന്നത്തുപറമ്പിൽ (വേദനകുന്നേൽ) ലീലാമ്മ തോമസ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

അരയന്‍കാവ് മാമ്പിള്ളില്‍ ഏലിയാമ്മ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE