Breaking news

യുകെയിൽ തുടർ വിദ്യാഭ്യാസവും ജോലിയും

യുകെയിൽ ഉന്നത വിദ്യാഭ്യാസവും ജോലിയും  ആഗ്രഹിക്കുന്നവർക്കായി ഏലൂർ സ്റ്റഡി അബ്രോഡ്  യുകെ ഒരുക്കുന്ന വിദ്യാഭ്യാസ സെമിനാർ ഏപ്രിൽ 15 ന് കൊച്ചിയിൽ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടത്തപ്പെടും. ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെയുള്ള പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
യുകെയിലെ മുൻനിര സർവ്വകലാശാലകൾ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ സെമിനാറിൽ എൻജിനീയറിങ്, ഐടി , കംപ്യൂട്ടർ സയൻസ്, ബിസിനസ് മാനേജ്മെന്റ്, ഹെൽത്ത് സയൻസ്, നഴ്സിങ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് , ആർട്സ്, ടീച്ചർ ട്രെയിനിങ് (PGCE) തുടങ്ങിയ മേഖലകളിലെ ഡിഗ്രി, പീജീ, കോഴ്സുകളെക്കുറിച്ചും പാത്ത്‌വേ (മാർക്ക് അല്പം കുറവയവർക്കു യോഗ്യത നേടാം സഹായിക്കുന്ന ഫൌണ്ടേഷൻ കോഴ്സ്) പ്രോഗ്രാമുകളെക്കുറിച്ചും അടുത്തറിയാൻ പറ്റും. പുതിയ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായി ഫിസിക്സ് , കെമിസ്ട്രി , ബയോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് തുടങ്ങിയ കോഴ്സുകൾ പാസാകുന്നവർക്കു വളരെ എളുപ്പം വർക്ക്  പെർമിറ്റ് ലഭിക്കും.  ഈ വിഷയങ്ങളിൽ PGCE കോഴ്സുകളെ പറ്റി അറിയാൻ പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്.
അവസരങ്ങളെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും സ്കോളര്ഷിപ്പുകളെക്കുറിച്ചും സർവകലാശാലാ പ്രതിനിധികളോടു നേരിട്ടു ചോദിച്ച് മനസിലാക്കുന്നതിനുള്ള  അവസരവും ഇവിടെ ലഭ്യമാണ്. വിദ്യാഭ്യാസ  ലോൺ  സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിലുണ്ട്. ഏലൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് CEO മാത്യു ജെയിംസ് ഏലൂർ(ബ്രിട്ടീഷ് കൗൺസിൽ സെർട്ടിഫൈഡ് ഏജന്റ്) തന്റെ 20 വർഷത്തെ പരിചയസമ്പത്തിനെ അടിസ്ഥാനമാക്കി യുകെയിലെ അവസരങ്ങൾ , വർക്ക് പെർമിറ്റ്  നേടിയെടുക്കേണ്ടവഴികൾ , ശ്രദ്ധിച്ചില്ലേൽ വീഴാവുന്ന ചതികുഴികൾ തുടങ്ങിയ വിക്ഷയങ്ങളെ അധികരിച്ചു  ഉച്ചയ്ക്ക് 1.15 മുതൽ 2.30 വരെ സെമിനാർ നടത്തും. കരിയർ ഗൈഡൻസ് വിദഗ്ധൻ ഡോ. അജിത് ജെയിംസ് ജോസ് (അസിസ്റ്റന്റ് പ്രൊഫസർ SB കോളേജ് ചങ്ങനാശ്ശേരി). വിദേശ വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ നയിക്കുന്ന സെമിനാറുകളുമുണ്ട്. നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഈ സെമിനാറിലുണ്ട്.
ഈ വിദ്യാഭ്യാസ സെമിനാറിന്റെ മറ്റൊരു പ്രത്യേകത പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സൗജന്യമായി (കോഴ്സ് ഫീസ് ഒന്നുംതന്നെ അടക്കാതെ) പ്രതിവർഷം 1000  പൗണ്ട് സ്റ്റൈപ്പന്റ് ഇങ്ങോട്ടു ലഭിച് നഴ്സിംഗ് ബിരുദം പൂർത്തിയാക്കുന്ന അവസരത്തെക്കുറിച്ചും അറിയുവാനും യൂണിവേഴ്സിറ്റി പ്രതിനിധികളോട് നേരിട്ട് ചോദിച്ചു മനസിലാക്കാനും സാധിക്കും.
 പത്താം ക്ലാസ് മുതലുള്ള സെർട്ടിഫിക്കറ്റുകളുടെയും പാസ്‌പോർട്ടിന്റെയും കോപ്പികൾ കൊണ്ടുവരുന്നവർക്കു  സ്‌പോട്ട് അഡ്മിഷനും ലഭ്യമാണ്. മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏലൂർ സ്റ്റഡി അബ്രോഡ്  യുകെ ക്ക് കൊച്ചി, കോട്ടയം, ദുബായ് എന്നിവിടങ്ങളിലും ബ്രാഞ്ച് ഓഫീസുകൾ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുവാനായി https://zfrmz.com/XpnXKJLO4qmGtnkKRg0T എന്ന ലിങ്ക് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കായി +44 1614567166, +91 8069009999, +91 9995399366 എന്നീ നമ്പറിലോ studies@ealoorconsultancy.co.uk  എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.
Facebook Comments

knanayapathram

Read Previous

ചാമക്കാല കട്ടപ്പുറം കെ കെ ചാക്കോ (പാനുപ്പാൻ ) (87 ) നിര്യാതനായി.

Read Next

ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു