

വെയിൽസിന്റെ തലസ്‌ഥാനമായ കാർഡിഫിന്റെ സമീപ പ്രദർശങ്ങളായ , നുപോർട്ട് , ബാരി, ബ്രിഡ്ജേണ്ട്, ബർമാവൂർ എന്നീ സ്ഥലങ്ങളുടെ കൂട്ടായ്മയായ ബിസിഎൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . 26/11/22ൽ നടന്ന ജനറൽബോഡിയിൽ വെച്ചാണ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുത്. കിടങ്ങൂർ കോയിത്തറ കുടുംബാംഗമായ അനിൽ മാത്യു ആണ് യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് . ചാമക്കാല മുടക്കോടിൽ കുടുബാംഗം ജോസ്സിയാണ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികൾ ഇവരാണ് . ക്രിസ് മാത്യു( വെട്ടിക്കാട്ട്, നീണ്ടൂർ) ട്രഷറർ, ജോസ് കടുംതോടിൽ കിടങ്ങൂർ വൈസ് പ്രസിഡൻറ്, ടിജോ ലൂക്കോസ് പുത്തൻപുരയ്ക്കൽ അരീക്കര ജോയിൻറ് സെക്രട്ടറി, സജി പാലപ്പുഴ പേരൂർ ജോയിൻറ് ട്രഷറർ . അഡ്വൈസേഴ്സ് ആയി ഫിലിപ്പ് ജോസ് പനംതാനത്ത്( പിറവം) പ്രീതി റോജി (കടുത്തുരുത്തി ) എന്നിവരെ തെരഞ്ഞെടുത്തു . സുജാ അനിൽ കോയിത്തറയെയും ആഷ്ലി ടിമ്മി മുടക്കോടിലിനെയും വുമൺസ് ഫോറം ഭാരവാഹികളായി തിരഞ്ഞെടുത്തു. ബിനു കുര്യാക്കോസ് പറമ്പേട്ടിനെ റീജിയണൽ കോർഡിനേറ്ററാ യും ഫിലിപ്പ് മാത്യു മാവേലിനെയും ജോസഫ് ജോൺ കട്ടപ്പുറത്തെയും ഏരിയ കോഡിനേറ്റർമാരായും തെരഞ്ഞെടുത്തു. അതോടൊപ്പം കിഡ്സ് കോഡിനേറ്ററായി ജേക്കബ് ജോസഫ് നെടുംതുരുത്തിയിലിനെയും സ്പോർട്സ് കോഡിനേറ്റർയായി മത്തായി ജോർജ് പ്ലാപറമ്പിലിനെയും തിരഞ്ഞെടുത്തു. റെജി എബ്രഹാം വാരാപ്പുഴയും സില്‍വി ജെയിംസ് ഒഴുങ്ങാലിലും ആണ് പുതിയ കേ സി വൈ ൽ ഡയറക്ടേഴ്സ്. ബി സി എൻ യൂണിറ്റിന്റെ യുവ ജന സംഘടനയായ കെ സി വൈ ൽ ന്റെ ഭാരവാഗികളെയും അന്നേ ദിവസം തിരഞ്ഞെടുത്തു റിയ റെജിയാണ് കേ സി വൈ ൽ പ്രസിഡൻറ്,നിയ ജോസ് സെക്രട്ടറി , ഡിനോ എബ്രഹാം കേ സി വൈ ൽ. എല്ലാ പുതിയ ഭാരവാഹികൾക്കും ക്നാനായ പത്രത്തിൻറെ അഭിനന്ദനങ്ങൾ