

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫ്ളവേഴ്‌സ് ടോപ് സിംഗർ റണ്ണർ അപ്പ് തേജസ്സ് കെ. നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ റവ. ഫാ. ജെയ്സൻ പള്ളിക്കര OSH ആധ്യക്ഷം വഹിച്ചു. പി റ്റി എ പ്രസിഡന്റ് ഷിജു കുരുവിള, പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പ്രധാനാധ്യാപകൻ ബിജു സൈമൺ, വിദ്യാരംഗം കൺവീനർ ബിനു ജേക്കബ്ബ്, സീനിയർ അസിസ്റ്റന്റ് ഷൈബി എം റ്റി എന്നിവർ പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി നിറവിൽ ആയിരിക്കുന്ന സ്‌കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ അക്കാദമിക കലണ്ടർ സ്‌കൂൾ മാനേജർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉദ്ഘാടന സമ്മേളനത്തിന് മേളക്കൊഴുപ്പ് പകർന്നു. സാലു വി റ്റി, റിജോ ജോസ്, ബിന്ദു ജേക്കബ്ബ്, സി. സിജ, സി. ജോമിഷ, ലിമ മാത്യു, ലിബിയ ജെയിംസ്, അഖിൽ മാത്യു, സി. റെജീന, ഷീബ തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.