കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവർത്തനവർഷത്തെ സംഘടനയുടെ 32-ാം ഭരണ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതതല നേതൃസംഗമം കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു.വിവിധ യൂണിറ്റുകളിൽ നിന്നായി 250 ഓളം ഭാരവാഹികൾ പങ്കെടുത്ത സംഗമം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് പണ്ടരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ.ഷെല്ലി അലപ്പാട്ട്, Dr. അലക്സ് ജോർജ് കാവുകാട്ട്, കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്
ശ്രീ. ലിബിൻ ജോസ് പാറയിൽ എന്നിവർ നേതൃത്വ പരിശീലന സെക്ഷനുകൾ നയിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ജനറൽ സെക്രട്ടറി ശ്രീ. ഷാരു സോജൻ കൊല്ലറേട്ട്, വൈസ് പ്രസിഡന്റ് ശ്രീ. ജെറിൻ ജോയി പാറാണിയിൽ, ജോയിന്റ് സെക്രട്ടറി അലീന ലൂമോൻ പാലുത്തിങ്കൽ, ട്രഷറർ ജെയ്സ് എം.ജോസ് മുകളേൽ ,സി.ലേഖാ SJC എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.