ഓസ്ട്രേലിയായിലെ വിക്ടോറിയ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ (GGMA) പ്രെസിഡന്റായി ജോജി ബേബി കുന്നുകാലയിൽ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തിരുഹൃദയക്കുന്നു ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ കുന്നുകാലായിൽ പരേതനായ കെ സി ബേബിയുടെയും ചിന്നമ്മ ബേബിയുടെയും മകനാണ് ജോജി. ഗ്രേയ്റ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ജോജി. സിബി ചെറിയാൻ ജനറൽ സെക്രട്ടറിയും, സാജു. എൻ. പീറ്റർ നെ ട്രഷറർറായും തെരഞ്ഞെടുത്തു.
വരും വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നും, വരുംകാല പൊതുപ്രവർത്തനങ്ങൾക്കും ആതുരസേവനത്തിനും മലയാളികളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുമെന്നും പ്രസിസന്റ് ജോജി യോഗത്തിൽ അറിയിച്ചു. സിബി, ഫ്രാൻസീസ്, സാജു, ജിൻസി എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.
നീണ്ടൂർ ആക്കേൽ കുടുംബാംഗം സിമി ജോസ് ആണ് ജോജിയുടെ ഭാര്യ. റ്റാനിയ ജോജി, ട്രോയി ജോജി, ടോബി ജോജി എന്നിവർ മക്കളാണ്.